കേരള ഫിഷറീസ് സർവകലാശാല വി.സി. നിയമനം ഹൈകോടതി റദ്ദാക്കി

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്‍റെ നിയമനം ഹൈകോടതി റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര സ്വ​ദേ​ശി ഡോ. ​കെ.​കെ. വി​ജ​യ​ൻ, ഡോ. ​ജി. സ​ദാ​ശി​വ​ൻ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യിലാണ് വിധി. വി.സി നിയമനങ്ങൾ സംബന്ധിച്ച് ഗവർണറും സർക്കാറും തമ്മിൽ പോര് നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാറിന് വലിയ തിരിച്ചടിയാണ് വിധി. 

യു.ജി.സി ചട്ടപ്രകാരം പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

2021 ജ​നു​വ​രി 23നാ​ണ് ഡോ. ​റി​ജി ജോ​ണി​നെ കു​ഫോ​സ്​ വി.​സി​യാ​യി നി​യ​മി​ച്ച​ത്. ത​മി​ഴ്നാ​ട് ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് കു​ഫോ​സി​ലേ​ക്ക് ഡീ​ൻ ആ​യി എ​ത്തി​യ ഡോ. ​റി​ജി പി.​എ​ച്ച്.​ഡി ചെ​യ്യാ​ൻ പോ​യ മൂ​ന്നു വ​ർ​ഷം കൂ​ടി പ്ര​വൃ​ത്തിപ​രി​ച​യ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ത​മി​ഴ്നാ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ര​വ​ധി ത​വ​ണ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം നേ​രി​ട്ട ഡോ. ​റി​ജി​ക്കെ​തി​രെ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും തു​ട​ർ​ന്നാ​ണ് അ​വി​ടെ​നി​ന്ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ആ​രോ​പി​ച്ചു. വി.​സി​യാ​കാ​ൻ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​റാ​യി പ​ത്തു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണ​മെ​ന്നാ​ണ്​ യു.​ജി.​സി മാ​ന​ദ​ണ്ഡം. 

യു.ജി.സി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തതെന്നും, സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല, പകരം ഒറ്റപ്പേരാണ് നല്‍കിയതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Kerala Fisheries University V.C appointment was quashed by the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.