കോഴിക്കോട്: മാസപ്പിറവി കണ്ടതിെൻറ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഖലീലുൽ ബുഖാരി, കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാദി അബ്ദുല്ല കോയ ശിഹാബുദ്ദീന് തങ്ങൾ, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ.പി. അബൂബക്കര്‍ ഖാസിമി എന്നിവർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ 31ന്
ദുബൈ: സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 31ന്. ബുധനാഴ്ചയാണ് ദുൽഹജ്ജ് ഒന്ന്. മാസപ്പിറവി കാണാത്തതിനാൽ ജൂലൈ 30നാണ് അറഫ ദിനം എന്ന് സൗദി കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. മാസപ്പിറവി ദൃശ്യമായതോടെയാണ് ഒമാൻ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.