രാജൻ, സഹോദരൻ ഇബ്രാഹീം

സഹോദരങ്ങൾ മരണത്തിലും ഒന്നിച്ചു; ഇബ്രാഹീമിന് പിന്നാലെ ജ്യേഷ്ഠൻ രാജനും വിടവാങ്ങി

കുറ്റ്യാടി: സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കാവിലുംപാറ കരിങ്ങാട് പിണപറമ്പിൽ പി.കെ. രാജൻ (82), ഇളയ സഹോദരൻ നാരായണൻ എന്ന ഇബ്രാഹീം (78) എന്നിവരാണ് രാത്രിയും വെളുപ്പിനുമായി മരിച്ചത്.

നാരായണൻ 40 വർഷം മുമ്പ് നാടുവിട്ട് തളിപ്പറമ്പിൽ എത്തുകയും മതം മാറി ഇബ്രാഹീം എന്ന പേര് സ്വീകരിച്ച് അവിടെ ജീവിക്കുകയുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇബ്രാഹീം ഞായറാഴ്ച രാത്രി 12.30നും രാജൻ തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്.

രാജന്റെ ഭാര്യ അമ്മാളു. മക്കൾ: ഷൈനി, ഷയിത്, ഷൈമ. മരുമക്കൾ: ചന്ദ്രൻ (പാതിരിപ്പറ്റ), രാജിഷ (അടുക്കത്ത്), സതീശൻ (പഞ്ചായത്ത്മുക്ക്). ഇബ്രാഹിമിന്റെ ഭാര്യ ആയിഷ. മക്കൾ: അഷ്‌റഫ്‌, സീനത്ത്, റജീന. മറ്റുസഹോദരങ്ങൾ: രത്നമ്മ (കുണ്ടുതോട്), പരേതരായ കൃഷ്ണൻ (പൂതംപാറ), ചന്ദ്രമതി (വിലങ്ങാട്).

രാജന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇബ്രാഹീമിന്റെ സംസ്കാരം ആലക്കോട് എളയമ്പറംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. 

Tags:    
News Summary - United In Death: Elder Brother rajan Passes Away Hours After Ibrahim's Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.