Posted On
date_range Updated On
date_range ഒരേ സ്ഥലത്ത് തുടരെ വാഹനാപകടം; പരിഹാര നടപടി വൈകുന്നു
പത്തനംതിട്ട: ഇലന്തൂരിൽ ഒരേ സ്ഥലത്ത് തുടരെ വാഹനാപകടം സംഭവിക്കുമ്പോഴും പരിഹാരത്തിന് നടപടി വൈകുന്നതായി ആക്ഷേപം. ഇലന്തൂർ പാലച്ചുവട് കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിനു സമീപമാണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസവും ഈ പാതയിൽ അപകടമുണ്ടായി. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരി ഭാഗത്തേക്കു പോയ ഗുഡ്‌സ് വാഹനം എതിർദിശയിലേക്ക് തെന്നിമാറി വീടിന്റെ മുന്നിലെ മതിലിലിടിച്ച് നിൽക്കുകയായിരുന്നു.
അപകടങ്ങൾ തുടരുന്ന വളവിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറും നിലകൊള്ളുന്നത് വലിയ ഭീഷണിയാണ്. വാഹനങ്ങൾ ഇടിച്ച് പലതവണ ട്രാൻസ്ഫോമറിനും കേടുപാടുകളുണ്ടായി. കഴിഞ്ഞ മാസം ഒടുവിലുണ്ടായ അപകടത്തിൽ ട്രാൻസ്ഫോമറിനു മുന്നിലെ സംരക്ഷണ വേലിയും വാഹനം ഇടിച്ചു തകർന്നിരുന്നു. ടി.കെ റോഡിൽ ഇലന്തൂർ ശാലേം ജങ്ഷനും പാലച്ചുവട് ജങ്ഷനും ഇടയിലുള്ള വളവിലാണ് നിരന്തരം അപകടങ്ങൾ സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.