തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 23 മുതൽ വിളിച്ച് ചേർക്കാൻ മന്ത്രിസഭ യോഗം ശിപാർശ നൽകി. ഗവർണറും സർക്കാറും തമ്മിൽ നിലനിന്ന പോരിന് നേരിയ ശമനം വന്ന സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കും. 15ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനമായിരിക്കും ഇത്.
23ന് നയപ്രഖ്യാപന പ്രസംഗത്തിന് തുടർച്ചയായി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 10ന് സഭ താൽക്കാലികമായി പിരിയും. ഇടവേളക്കു ശേഷം ഫെബ്രുവരി അവസാനം വീണ്ടും ചേരും. ബജറ്റ് വകുപ്പുതിരിച്ച് ചർച്ച ചെയ്ത് ധനാഭ്യർഥനകൾ പാസാക്കും. അടുത്ത സാമ്പത്തിക വർഷത്തിനു മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.