മുഹമ്മദലി ശിഹാബ് തങ്ങൾ പുരസ്കാരം സാദിഖ് അലി ശിഹാബ് തങ്ങൾക്ക്; കെ.എ.എം.എ അവാർഡുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ.എ.എം.എ) അറബി ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി സംഭാവനകൾ അർപ്പിച്ചവരുടെ സ്മരണാർത്ഥം ഏർപ്പെടു​ത്തിയ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു.

മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡിന് സാദിഖ് അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്കാണ് സി.എച്ച്. മുഹമ്മദ് കോയ സ്മാരക അവാർഡ്. ഭാഷാ സമരത്തിൽ വെടിയേറ്റ് മരിച്ച മജീദ് -റഹ്മാൻ -കുഞ്ഞിപ്പ എന്നിവരുടെ പേരിലുള്ള അവാർഡിന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അർഹനായി. മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫിസറും ഭാഷാ പണ്ഡിതനുമായിരുന്ന ഡോ. എം.എസ് മൗലവി സ്മാരക അവാർഡിന് പി.പി ഫിറോസിനെ തെരഞ്ഞെടുത്തു.

അവാർഡുകൾ ഫെബ്രുവരി 1,2,3 തീയതികളിൽ കോഴിക്കോട് നടക്കുന്ന കെ.എ.എം.എ സംസ്ഥാന സമ്മേളനത്തിൽ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ എന്നിവർ അറിയിച്ചു.


Tags:    
News Summary - Kerala Arabic Munshies Association award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.