വെൽഫെയർ പാർട്ടി ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ്‌ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

ജനകീയപ്രശ്നങ്ങൾ സർക്കാർ കേൾക്കുന്നില്ല –ഹമീദ് വാണിയമ്പലം

കാസർകോട്​: ജനകീയപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം കോർപറേറ്റ് പക്ഷംചേർന്ന്​ പ്രവർത്തിക്കുകയാണ് പിണറായി സർക്കാറെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി ജില്ല നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരികുവത്​കരിക്കപ്പെട്ട ആദിവാസി– പിന്നാക്ക, ദലിത് പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം കോർപറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾ തികച്ചും ജനാധിപത്യവിരുദ്ധമായ പ്രതികരണമാണ് ഉത്തരവാദപ്പെട്ട മന്ത്രിമാർപോലും നടത്തുന്നത്.

ജില്ല പ്രസിഡൻറ്​ മുഹമ്മദ്‌ വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ നാസർ ചെറുവാടി, സി.എച്ച്. മുത്തലിബ്, ജില്ല നേതാക്കമാരായ അമ്പുഞ്ഞി തലക്കളായ്, സി.എച്ച്. ബാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ മഹമൂദ് പള്ളിപ്പുഴ, കെ. രാമകൃഷ്ണൻ, പി.കെ. അബ്​ദുല്ല, ഫൗസിയ സിദ്ദീഖ്, ടി.കെ. അഷ്‌റഫ്‌, അബ്​ദുല്ലത്തീഫ് കുമ്പള, ഷഫീഖ്‌ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.



Tags:    
News Summary - Welfare Party District Leaders Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.