പ്രതീകാത്മക ചിത്രം

വഴിയോര കച്ചവടക്കാരനുനേരെ അക്രമം; മൂന്നുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഫ്രൂട്സ് എടുത്തുകൊണ്ടുപോകുന്നത് ചോദ്യം ചെയ്ത വഴിയോര കച്ചവടക്കാരനു നേരെ അക്രമം. സംഭവത്തിൽ മൂന്നു പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ഓഡിറ്റോറിയത്തിനു സമീപം റോഡരികിൽ ഫ്രൂട്സ് വിൽപന നടത്തുകയായിരുന്ന ഒഴിഞ്ഞവളപ്പ് അനന്തംപള്ളയിലെ മഷ്റൂഖിനു (30) നേരെയാണ് അക്രമം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഫ്രൂട്സ് എടുക്കുന്നത് തടഞ്ഞപ്പോൾ ആക്രമിച്ചെന്നാണ് പരാതി. മർദിച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും വലിയ കല്ലുകൊണ്ട് മുഖത്തും കൈക്കും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി.

Tags:    
News Summary - Violence against street vendors; Case against three people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.