മൊഗ്രാൽ: കുമ്പള റെയിൽവേ സ്റ്റേഷൻ അടിപ്പാതവഴി ബസ് സ്റ്റാൻഡിലേക്കുള്ള സർവിസ് റോഡ് ‘ടൂ വേ’ സംവിധാനത്തിലാക്കിയതോടെ വാഹനാപകടങ്ങൾക്ക് പിന്നാലെ വലിയ ഗതാഗത തടസ്സത്തിനും കാരണമായി. മൂന്നുദിവസം മുമ്പാണ് ഇവിടെ കെ.എസ്.ആർ.ടി.സി ബസും ടെമ്പോ വാനും കൂട്ടിയിടിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ സർവിസ് ‘ടൂ വേ’ റോഡിൽ വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ വാഹന ഉടമകൾ തമ്മിൽ വാക്കേറ്റം നിത്യ സംഭവമാണ്.
ഇടുങ്ങിയ സർവിസ് റോഡിലൂടെയുള്ള ‘ടൂ വേ’ സംവിധാനം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് നേരത്തേ തന്നെ വ്യാപാരികളും നാട്ടുകാരും അധികൃതരോട് സൂചിപ്പിച്ചതാണ്. കുമ്പള ടൗണുമായി ബന്ധപ്പെട്ട ഒരു പരാതിയും അധികൃതർ ചെവിക്കൊണ്ടില്ല. ജനപ്രതിനിധികൾ വേണ്ട വിധത്തിൽ ഇടപെട്ടതുമില്ല എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
ദേശീയപാതയിൽനിന്ന് കുമ്പള ടൗണിലേക്ക് നേരിട്ടുള്ള വഴി അടച്ചതോടെയാണ് സർവിസ് റോഡ് ‘ടൂ വേ’ സംവിധാനം ഒരുക്കിയത്. രണ്ട് ബസുകൾക്കോ വലിയ രണ്ടു വാഹനങ്ങൾക്കോ ഇടുങ്ങിയ സർവിസ് റോഡ് വഴി പോകാൻ ഏറെ പ്രയാസപ്പെടുന്നതാണ് ഇപ്പോൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.