റാണിപുരം ടൂറിസ്​റ്റ്​ കേന്ദ്രം തുറന്നുകൊടുത്തപ്പോൾ ട്രക്കിങ്ങിനായി എത്തിയവർ

റാണിപുരത്ത്​ ട്രക്കിങ്​​ തുടങ്ങി

രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സർക്കാർ ഉത്തരവിനെ തുടർന്ന് തുറന്നതോടെ സഞ്ചാരികൾ ട്രക്കിങ് തുടങ്ങി. ആദ്യ ദിവസം നൂറോളം പേരാണ് റാണിപുരത്തി​െൻറ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പുൽമേട്ടിലെത്തിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ മേയ് ആറു മുതൽ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സന്ദർശകരെ വനത്തിലേക്ക് കടത്തിവിടുന്നത്.

റാണിപുരത്തെ കാറ്റും മഴയും കോടമഞ്ഞും പ്രകൃതിയുമാസ്വദിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിച്ചേരും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു രുത്തുന്നതിനായി മലമുകളിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പനത്തടി സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ ടി. പ്രഭാകരൻ, വന സംരക്ഷണ സമിതി പ്രസിഡൻറ്​ എസ്. മധുസൂദനൻ, സെക്രട്ടറി ആർ.കെ. രാഹുൽ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ ടി.എം. സിനി തുടങ്ങിയവർ പുൽമേട്​ സന്ദർശിക്കുകയും റാണിപുരം വന സംരക്ഷണ സമിതി നിർവാഹക സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. രാവിലെ എട്ടുമുതൽ വൈകീട്ട്​ മൂന്നുവരെയായിരിക്കും ട്രക്കിങ് സമയം.

Tags:    
News Summary - Trekking started at Ranipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.