ഉ​ദി​നൂ​ര്‍, നോ​ര്‍ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ വി​ല്ലേ​ജ് ഓഫിസ് സന്ദർശനത്തിനിടെ ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദ് പരാതിക്കാരുമായി സംസാരിക്കുന്നു

വില്ലേജ് ഓഫിസുകൾ കയറിയിറങ്ങി കലക്ടർ

കാസർകോട്: വില്ലേജ് ഓഫിസുകൾ കയറിയിറങ്ങി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ യാത്ര തുടരുന്നു. വില്ലേജ് ഓഫിസുകളുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ നേരിട്ടറിയുകയാണ് ലക്ഷ്യം. ഓഫിസുകളിലെ അടിസ്ഥാന സൗകര്യം മുതൽ പട്ടയപ്രശ്നങ്ങൾ വരെ നീളുന്ന പരാതികളാണ് ഓരോ സന്ദർശനത്തിലും ഉന്നയിക്കുന്നത്.

മിക്ക വിഷയങ്ങളിലും പരിഹാരവും നിർദേശിച്ചാണ് കലക്ടർ ഓഫിസ് വിട്ടിറങ്ങുന്നത്. ഹോസ്ദുര്‍ഗ് താലൂക്കിലെ ഉദിനൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ കലക്ടര്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചു. ഉദിനൂര്‍ വില്ലേജ് സന്ദര്‍ശിച്ച കലക്ടര്‍ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

വില്ലേജ് ഓഫിസിന്റെ അടിസ്ഥാന സൗകര്യത്തിലുള്ള കുറവുകള്‍ കലക്ടര്‍ വിലയിരുത്തി. 60 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട രണ്ടു പരാതികള്‍ പരിശോധിച്ചു. വിഷയം സര്‍ക്കാറിന്റെ പരിഗണനക്ക് വിടാന്‍ നിര്‍ദേശം നൽകി.

നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ എത്തിയ കലക്ടര്‍ വില്ലേജ് ഓഫിസ് പരിസരത്ത് സൂക്ഷിച്ച മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതുൾപ്പെടെ അഞ്ചോളം പരാതികള്‍ പരിശോധിച്ചു. മണല്‍ ചീമേനി തുറന്ന ജയിലിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. തൃക്കരിപ്പൂര്‍ തടിയന്‍കൊവ്വല്‍ ഭാഗത്ത് സെമിത്തേരിയിലേക്കുള്ള വഴി തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയും കലക്ടര്‍ പരിശോധിച്ചു. 

Tags:    
News Summary - The Collector visited the village offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.