കാണാതായ യുവാവിന്​ തീവ്രവാദ ബന്ധമെന്ന പ്രചാരണം തള്ളി എസ്.പി


മംഗളൂരു: ഉപ്പിനങ്ങാടിയിൽനിന്ന് കാണാതായ യുവാവിനെ ഭീകരസംഘടനകളുമായി ബന്ധിപ്പിക്കുന്ന മാധ്യമവാർത്തകൾ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ തള്ളി. കഴിഞ്ഞ ജൂലൈ 12ന് ബംഗളൂരുവിലേക്ക് കാറി​െൻറ സ്പെയർ പാർട്സ് എടുക്കാൻ പോയ ഉപ്പിനങ്ങാടി സ്വദേശിയും എ ടു സെഡ്​ ഗാരേജി​െൻറ ഉടമയുമായ മുഹമ്മദ് റഫീഖ് ഖാനെയാണ്​ കാണാതായത്​. ആഗസ്​റ്റ് ആറിന് ഇദ്ദേഹത്തി‍െൻറ ഭാര്യ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പത്രങ്ങളിലും സോഷ്യൽ മീഡിയയിലും, ഈ യുവാവിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും മറ്റുമുള പല ആക്ഷേപങ്ങളും പ്രചരിച്ചിരുന്നു. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും റഫീഖ് ഉത്തരേന്ത്യയിൽ താമസിക്കുന്നതായി കണ്ടെത്തിയെന്നും ശരിയായ അന്വേഷണത്തിനുശേഷം പൊലീസ് കേസ് അവസാനിപ്പിച്ചതായും റഫീക്ക് ഒരു തീവ്രവാദ സംഘടനയിൽ അംഗമാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ പ്രാദേശിക പത്രങ്ങളും ന്യൂസ് ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം റിപ്പോർട്ടുകൾ ശരിയല്ലെന്നും പൊലീസി​െൻറ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഒന്നും കണ്ടെത്താനായില്ലെന്നും ദക്ഷിണ കന്നഡ ജില്ല എസ്.പി ഋഷികേശ് സോനാവനെ മാധ്യമങ്ങളോട് പറഞ്ഞു.



Tags:    
News Summary - SP rejects terrorist campaign link to missing youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.