നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ കാരക്കോട് തോരക്കൊച്ചിയിൽ കൊച്ചി മെട്രോ റെയിൽ കോർപറേഷന് വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ പ്ലാന്റ് ഒരുങ്ങുന്നു. പ്ലാന്റ് സ്ഥാപിക്കാൻ 50 ഏക്കർ ഭൂമി കണ്ടെത്തി. വർഷംതോറും 32.05 ലക്ഷം രൂപക്ക് 30 വർഷത്തേക്കാണ് പാട്ടഭൂമിയായി അനുവദിച്ചത്.
അമ്പലത്തുകര വില്ലേജില്‍ കാരാക്കോട്, വെള്ളൂട എന്നിവിടങ്ങളിൽ സർക്കാർ പദ്ധതികളുടെ ഭാഗമായും ആസ്റ്റർ മിംസ് ഉൾപ്പെടെയുള്ള സ്വകാര്യമേഖലയിലുമായി ഇപ്പോള്‍തന്നെ ഏതാനും സൗരോർജ വൈദ്യുതി പദ്ധതികള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വിജനമായ പാറപ്രദേശങ്ങള്‍ ഏറെയുണ്ട്. ഈ സ്ഥലങ്ങളിലാണ് സൗരോർജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. തോരക്കൊച്ചിയിൽ കൊച്ചി മെട്രോയുടെ കീഴില്‍ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റില്‍നിന്ന് കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകുന്ന അത്രയും വൈദ്യുതി കൊച്ചിയില്‍ കെ.എസ്.ഇ.ബിയുടെ ഗ്രിഡില്‍നിന്ന് മെട്രോക്ക് നൽകാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.