സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ബോ​ധ​ക സം​ഗ​മം പാ​ണ​ക്കാ​ട് സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്​: കേ​ര​ളം​ക​ണ്ട സ​മ്മേ​ള​ന ച​രി​ത്ര​ങ്ങ​ളി​ൽ പു​തി​യ അ​ധ്യാ​യം ചേ​ർ​ത്ത്​ സ​മ​സ്ത​യു​ടെ ശ​താ​ബ്​​ദി സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ന്ന കു​ണി​യ ആ​ത്മീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി. വെ​ള്ളി​യാ​ഴ്ച 33,315 അം​ഗ​ങ്ങ​ളു​ടെ ക്യാ​മ്പ്​ തു​ട​ങ്ങു​ന്ന​തോ​ടെ ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന ഇ​സ്​​ലാ​മി​ക സ​മ്മേ​ള​ന​മാ​യി സ​മ​സ്ത​യു​ടെ ശ​താ​ബ്​​ദി സം​ഗ​മം മാ​റും.

ഗി​ന്ന​സ്​ റെ​ക്കോ​ഡി​ലേ​ക്ക്​ ത​ന്നെ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​യി സ​മ്മേ​ള​ന​ത്തെ ഉ​യ​ർ​ത്തു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ ഭാ​ര​വാ​ഹി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്​ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 2024 ജ​നു​വ​രി 28ന്​ ​ബം​ഗ​ളൂ​രു​വി​ലാ​ണ്​ ശ​താ​ബ്​​ദി സ​മ്മേ​ള​ന​ത്തി​ന്​ കു​ണി​യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കു​ണി​യ​യി​ൽ പു​തു​താ​യി ഉ​യ​ർ​ന്ന കു​ണി​യ എ​ജു​ക്കേ​ഷ​ന​ൽ ട്ര​സ്റ്റി​ന്റെ കോ​ള​ജ്​ മൈ​താ​നം സ​മ്മേ​ള​ന​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഒ​രു​ക്കം ആ​രം​ഭി​ച്ചി​രു​ന്നു. സ​മ​​സ്ത പ്ര​സി​ഡ​ന്റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ ചു​വ​ടു​തെ​റ്റാ​ത്ത ചി​ട്ട​ക​ളി​ലൂ​ടെ കു​ണി​യ ശ​താ​ബ്​​ദി സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ വ​ള​രു​ക​യാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 3133 വ​ള​ന്റി​യ​ർ​മാ​രും സ​മ​സ്ത ഭാ​ര​വാ​ഹി​ക​ളും നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം സ​ക്രി​യ​മാ​യി. 300 ഏ​ക്ക​റോ​ളം വ​രു​ന്ന കോ​ള​ജ്​ മൈ​താ​ന​ത്തി​ൽ പ​ന്ത​ലു​ക​ൾ ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ പൊ​തു ജ​ന​ശ്ര​ദ്ധ​യേ​റി. 1000 ബ​സു​ക​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ങ്ങി​യ​ത്​ ച​രി​ത്ര​മാ​യി. ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ ശു​ഭ്ര​വ​സ്ത്ര​ധാ​രി​ക​ളു​ടെ അ​ണ​മു​റി​യാ​ത്ത പ്ര​വാ​ഹം കു​ണി​യ​യെ ഒ​രു ‘മി​ന’​യാ​ക്കി മാ​റ്റി. മ​ത​സ​മ്മേ​ള​ന​ത്തി​ന​പ്പു​റ​ത്ത്​ എ​ല്ലാ ജാ​തി, മ​ത​സ്ഥ​ർ​ക്കും കൗ​തു​ക​വും അ​ത്ഭു​ത​വു​മാ​യി സ​മ്മേ​ള​നം മാ​റി.

പോഷക സംഘടനകള്‍ സമസ്തയുടെ തീരുമാനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം -ജിഫ്രി തങ്ങള്‍

കു​ണി​യ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും പൂ​ര്‍ണ​മാ​യി ഉ​ള്‍ക്കൊ​ണ്ട് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പോ​ഷ​ക സം​ഘ​ട​ന​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​ര്‍വി​ക​രാ​യ മ​ഹാ​ന്മാ​ര്‍ സ്ഥാ​പി​ച്ച പ്ര​സ്ഥാ​ന​മാ​ണി​ത്. ഇ​തി​നെ ഇ​ക​ഴ്ത്താ​നോ വി​ള്ള​ല്‍ വീ​ഴ്ത്താ​നോ ആ​രും ശ്ര​മി​ക്ക​രു​ത്. സം​ഘ​ട​ന​യി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പോ​ഷ​ക സം​ഘ​ട​ന​ക​ള്‍ക്ക് ക​ഴി​യ​ണം. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. സ്വ​ന്തം താ​ല്‍പ​ര്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി​യ​ല്ല, സം​ഘ​ട​ന​ക്കു വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത്. സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ബോ​ധ​ത്തോ​ടെ​യാ​ണ് പോ​ഷ​ക സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത്. ഇ​തി​ല്‍ ക​ള​ങ്ക​മു​ണ്ടാ​വ​രു​ത്. ഓ​രോ പ്ര​വ​ര്‍ത്ത​ന​ത്തി​ലും ആ​ത്മാ​ർ​ഥ​ത വേ​ണ​മെ​ന്നും ജി​ഫ്രി ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ​മ​സ്ത സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ഖാ​ദി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി പ്രാ​ര്‍ഥ​ന ന​ട​ത്തി. എ.​വി അ​ബ്ദു​റ​ഹ്‌​മാ​ന്‍ മു​സ്‍ലി​യാ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 33 പേ​ര്‍ക്ക് ഇ​സ്തി​ഖാ​മ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.

ഡോ. ​എ​ന്‍.​എ.​എം. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ്), കു​ട​ക് അ​ബ്ദു​റ​ഹ്‌​മാ​ന്‍ മു​സ്ലി​യാ​ര്‍ (ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍), യു. ​മു​ഹ​മ്മ​ദ് ശാ​ഫി ചെ​മ്മാ​ട് (സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍), സു​ലൈ​മാ​ന്‍ ദാ​രി​മി ഏ​ലം​കു​ളം (ജം​ഇ​യ്യ​തു​ല്‍ ഖു​ത്വ​ബാ​അ്), സി.​കെ. മൊ​യ്തീ​ന്‍ ഫൈ​സി, പു​ത്ത​ന​ഴി മൊ​യ്തീ​ന്‍ ഫൈ​സി കെ.​എ​ച്ച്. കോ​ട്ട​പ്പു​ഴ, ഹം​സ റ​ഹ്‌​മാ​നി കൊ​ണ്ടി​പ​റ​മ്പ്, ഒ.​പി. അ​ഷ്‌​റ​ഫ് കു​റ്റി​ക്ക​ട​വ്, ശാ​ഹു​ല്‍ ഹ​മീ​ദ് മേ​ല്‍മു​റി, കെ.​എം. കു​ട്ടി ഫൈ​സി, ഇ​സ്മാ​ഈ​ല്‍ കു​ഞ്ഞ് ഹാ​ജി മാ​ന്നാ​ര്‍, കെ.​ടി. കു​ഞ്ഞു​മോ​ന്‍ ഹാ​ജി വാ​ണി​യ​മ്പ​ലം, അ​ലി ഉ​നൈ​സ് ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, കെ. ​മോ​യി​ന്‍കു​ട്ടി മാ​സ്റ്റ​ര്‍ എന്നിവർ സം​സാ​രി​ച്ചു.

Tags:    
News Summary - Samastha Centenary; Kunia as a spiritual pilgrimage center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.