ഇ​ലാ​ന

ഓ​ക്‌​സ്‌​ഫ​ഡി​ൽ പ​രി​ഭാ​ഷ​യി​ൽ ഇ​ലാ​ന​ക്ക് പു​ര​സ്കാ​രം

കാ​സ​ർ​കോ​ട്: ലോ​ക​പ്ര​ശ​സ്ത ഓ​ക്‌​സ്‌​ഫ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ ‘ദി ​ക്വീ​ൻ​സ് കോ​ള​ജ് ട്രാ​ൻ​സ്ലേ​ഷ​ൻ എ​ക്സ്ചേ​ഞ്ച്’ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​ന്തി​യ ബെ​ൽ പ്രൈ​സ് ഫോ​ർ യ​ങ് ട്രാ​ൻ​സ്ലേ​റ്റേ​ഴ്സ് 2026’ പ​രി​ഭാ​ഷ മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ട്ടു​കാ​രി, യു.​കെ​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​ലാ​ന​ക്കാ​ണ് സ​മ്മാ​നം. യു.​കെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ചി​ന്നു ബി​ൻ​ത് നി​സാ​റി​ന്റെ​യും ടാ​റ്റാ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സി​ൽ യു.​കെ​യി​ൽ ബി​സി​ന​സ് ഡ​വ​ല​പ്മെൻറ് മാ​നേ​ജ​രാ​യ സ​ഫ്‌​വാ​ൻ പ​ട​ന്ന​യി​ലി​ന്റെ​യും മ​ക​ളാ​ണ് ഇ​ലാ​ന.

ബ്രി​ട്ട​നി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച ക​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ഇ​ലാ​ന ഈ ​മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. അ​ധ്യാ​പ​ക​ർ വ​ഴി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​യ്യാ​യി​ര​ത്തി​ല​ധി​കം മി​ക​ച്ച എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ് ഓ​ക്‌​സ്‌​ഫ​ഡി​ലെ പ്ര​മു​ഖ ഭാ​ഷ വി​ദ​ഗ്ധ​രും പ്ര​ഫ​ഷ​ന​ൽ സാ​ഹി​ത്യ പ​രി​ഭാ​ഷ​ക​രും അ​ട​ങ്ങു​ന്ന ജൂ​റി ഇ​ലാ​ന​യു​ടെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്കു​ള്ള ത​ർ​ജ​മ​യെ​യാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. റി​ട്ട. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​റും ക​രി​യ​ർ കോ​ള​മി​സ്റ്റും ഭാ​ഷാ ഗ​വേ​ഷ​ക​നു​മാ​യ കു​മ്പ​ള​യി​ലെ നി​സാ​ർ പെ​റു​വാ​ഡി​ന്റെ മ​ക​ളു​ടെ മ​ക​ൾ കൂ​ടി​യാ​ണ് ഇ​ലാ​ന.  

Tags:    
News Summary - Elana wins Oxford Dictionary award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.