സാഹിത്യവേദി ‘പി’ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

നീലേശ്വരം: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ സാഹിത്യവേദി സംഘടിപ്പിക്കുന്ന ‘കാഞ്ഞങ്ങാട് കാവ്യോത്സവ’ത്തോടനുബന്ധിച്ച് 2023 വർഷത്തെ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു.

ശ്രീകുമാരൻ തമ്പിയുടെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരമാണിത്. 11,111 രൂപയും ശിൽപവും പ്രശസ്‍തിപത്രവുമാണ് പുരസ്കാരം.

ഫെബ്രുവരി 10, 11 തീയതികളിലായി നടക്കുന്ന കാവ്യോത്സവത്തിന്‍റെ ആറാം പതിപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. ഡോ. അംബികാസുതൻ മാങ്ങാട്, കെ.വി. മണികണ്ഠദാസ്, പത്മനാഭൻ ബ്ലാത്തൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചതെന്ന് സാഹിത്യവേദി പ്രസിഡൻറ് ഡോ. കെ.പി. ഷീജ അറിയിച്ചു.

Tags:    
News Summary - Sahityavedi 'P' Award to Sreekumaran Thambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.