കേരള കേന്ദ്ര വാഴ്​സിറ്റിയിൽ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ്

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ് വര്‍ധന. വിവിധ വകുപ്പുകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയിലേക്ക് 255 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 15 അപേക്ഷകള്‍ മാത്രം ഉണ്ടായിരുന്നിടത്താണ് ഇത്രയേറെ വര്‍ധന. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ -117, ഗവേഷണം -64, ബിരുദ കോഴ്‌സുകള്‍ -74 എന്നിങ്ങനെയാണ്​ കണക്ക്​.

അഫ്ഗാനിസ്​താനില്‍നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചത് -143. ബംഗ്ലാദേശ് രണ്ടാമതാണ്​ -22. ഇത്യോപ്യയില്‍നിന്ന് 11 അപേക്ഷകളും ഉണ്ട്. സിറിയ, ദക്ഷിണാഫ്രിക്ക, ഘാന, യുഗാണ്ട, ഇറാഖ്, യമന്‍, താന്‍സാനിയ, നേപ്പാള്‍, സുഡാന്‍, നൈജീരിയ, ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ തുടങ്ങി 27 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് അപേക്ഷകരായുള്ളത്​.

മാനേജ്‌മെൻറ്​ സ്​റ്റഡീസിലാണ് ഏറ്റവുമധികം അപേക്ഷയെത്തിയത് -85 പേര്‍. പബ്ലിക്ക്​ ഹെല്‍ത്ത് ആൻഡ്​ കമ്യൂണിറ്റി മെഡിസിന്‍ -23, കമ്പ്യൂട്ടര്‍ സയന്‍സ് -19, കോമേഴ്‌സ് ആൻഡ്​ ഇൻറര്‍നാഷനല്‍ ബിസിനസ് -16, ഇംഗ്ലീഷ് ആൻഡ്​ കമ്പാരറ്റിവ് ലിറ്ററേച്ചര്‍ -13, ഇക്കണോമിക്‌സ് -11 എന്നീ വകുപ്പുകളും പട്ടികയില്‍ മുന്നിലുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഇന്ത്യന്‍ കൗൺസില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സിലൂടെയാണ് വിദേശ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നത്.

Tags:    
News Summary - Record in foreign student application in Kerala Central University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.