സഹകരണ ഓണം വിപണി 2026 ജില്ലതല ഉദ്ഘാടനം ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ മന്ത്രി കെ.എം. ഷാജി
നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range സഹകരണ ഓണം വിപണി ജില്ലതല ഉദ്ഘാടനം
കാസർകോട്: സഹകരണ ഓണം വിപണി 2026ന്റെ ജില്ലതല ഉദ്ഘാടനം ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ത്രിവേണി ഇക്കോ ഫ്രണ്ട്‍ലി നോട്ടുബുക്കുകളുടെ വിപണി ലോഞ്ചിങ് മന്ത്രി നിര്‍വഹിച്ചു.
വിപണി ആദ്യവില്‍പന കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാജന്‍ നിര്‍വഹിച്ചു. ആദ്യ ഭക്ഷ്യകിറ്റ് വി. കണ്ണന്‍, വി.കെ. നസീബ എന്നിവര്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.