വി​നോ​ദ് കു​മാ​ർ 

ചെമ്മനാടിന് അഭിമാനമായി വിനോദിന്റെ പ്രിസൺ മെഡൽ നേട്ടം

ചെ​മ്മ​നാ​ട്: 2026 വ​ർ​ഷ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​സ​ൺ മെ​ഡ​ൽ അ​വാ​ർ​ഡ് നേ​ടി​യ ടി. ​വി​നോ​ദ് കു​മാ​ർ ചെ​മ്മ​നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി. ചെ​മ്മ​നാ​ട് തൊ​ടു​ക്കു​ളം സ്വ​ദേ​ശി​യാ​ണ്. ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചെ​മ്മ​നാ​ട് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ഈ ​മെ​ഡ​ൽ നേ​ട്ടം ചെ​മ്മ​നാ​ട് സ്കൂ​ളി​നും അ​ഭി​മാ​ന​മാ​യി.

2001ൽ ​ബി.​എ​ഡ് ബി​രു​ദം നേ​ടി​യ ശേ​ഷം വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്തു. 2007ൽ ​ജ​യി​ൽ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് പ്രി​സ​ൺ ഓ​ഫി​സ​റാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. നി​ല​വി​ൽ കാ​സ​ർ​കോ​ട് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫി​സ​റാ​യി ജോ​ലി​ചെ​യ്തു​വ​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

ജ​യി​ൽ​സേ​ന​യി​ലെ ജോ​ലി​ക്കൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ചെ​മ്മ​നാ​ട് തൊ​ടു​ക്കു​ളം പ​രേ​ത​നാ​യ റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫി​സ​ർ ടി. ​കൊ​ട്ട​ൻ- റി​ട്ട. അ​ധ്യാ​പി​ക കെ.​എ​സ്. സ​രോ​ജി​നി എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കെ. ​അ​നി​ത (അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ, ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്ത്) മ​ക്ക​ൾ: ഹ​രി​ന​ന്ദ​ന, ആ​രാ​ധ്യ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​നി​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം).

Tags:    
News Summary - Vinod's Prison Medal achievement brings pride to Chemmanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.