കുമ്പള പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് കെട്ടിടം മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യുന്നു
കുമ്പള: കുമ്പള പഞ്ചായത്തിന്റെ 'ടേക് എ ബ്രേക്ക് 'കെട്ടിടം തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷറഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. വി.പി. അബ്ദുൽ ഖാദർ മന്ത്രി കെ.എം. ഷാജിക്ക് ഉപഹാരം നൽകി ആദരിച്ചു. കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ബൽക്കീസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേയ്ഫുല്ല തങ്ങൾ, ജില്ല പഞ്ചായത്ത് മെംബർ അസീസ് കളത്തൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫ് കർളെ, കുമ്പള പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. ആരിഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ഖാലിദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇനാസ് ഫവാസ് കോഹിനൂർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, പി.എം. നസീമ കൊടിയമ്മ, കുമ്പള ഗ്രാമപഞ്ചായത്ത് പഴയ പ്രസിഡന്റ് താഹിറ യൂസഫ്, കുമ്പള പഞ്ചായത്ത് മെംബർ മാരായ മഞ്ജുനാഥ ആൽവ, ജി.എം. കൗസർ, ഫാത്തിമത്ത് സൗര, കെ. അമിത, നാഫിയ ഹുസൈൻ, സുകേഷ് ഭണ്ഡാരി, കെ. അബ്ബാസ്, സാബുറ മൊയ്തു, കെ. അജിത് കുമാർ, ശാരദ, ഫസൽ, ജമീല, ടി.എ. ഐഷ, ഹമീദ്, കെ.എം. നസീറ, കെ. സ്നേഹ, ഐഷത്ത് റിസ്വാന, കാഞ്ചാര, രമേശ് ഭട്ട്, കുമ്പള ഗ്രാമപഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ ബി.എൻ. മുഹമ്മദ് അലി, എൽ.എസ്. ജി ഡി.ജെ.ഡി കെ.വി. ഹരിദാസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം. അബ്ബാസ്, രവി പൂജാരി, സി.എ. സുബൈർ, സുജിത്ത് റായ്, നാരായണൻ കുമ്പള, അഹമ്മദ് അലി എന്നിവർ പങ്കെടുത്തു . കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ സ്വാഗതവും കെ.സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.
മൂന്ന് ലേഡീസ് ടോയ്ലറ്റുകൾ, മൂന്ന് ജെന്റ്സ് ടോയ്ലറ്റുകൾ, ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഒരു കഫെറ്റീരിയ, സ്ത്രീകൾക്ക് മുലയൂട്ടുന്നതിനുള്ള മുറി, എന്നിവയോട് കൂടിയതാണ് കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.