മ​ഞ്ചേ​ശ്വ​രം ഹാ​ർ​ബ​റി​ൽ ചാ​ക​ര​യി​ൽ നി​റ​ഞ്ഞ മ​ത്തി

ചാകരയെത്തി... മത്സ്യവിപണന കേന്ദ്രങ്ങൾ സജീവം

മ​ഞ്ചേ​ശ്വ​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി സ​ന്തോ​ഷ​ത്തി​ന്റെ നാ​ളു​ക​ൾ. ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും നി​റ​യെ മീ​നു​ക​ളു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ക​ര​തൊ​ട്ട് തു​ട​ങ്ങി. ജി​ല്ല​യി​ലെ മ​ത്സ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യി. ഈ ​സീ​സ​ണി​ൽ വ​ലി​യ മ​ത്സ്യ ചാ​ക​ര ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ നേ​ര​ത്തെ ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. അ​ത് തെ​റ്റി​യി​ല്ല. അ​യി​ല​യും മ​ത്തി​യും ചെ​മ്മീ​നും കോ​ലി​യും യ​ഥേ​ഷ്ടം മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച​പ്പോ​ൾ വി​ല ന​ന്നേ കു​റ​ഞ്ഞ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ങ്ക​ട​മാ​യെ​ങ്കി​ലും മ​ത്സ്യാ​ഹാ​ര പ്രേ​മി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​വു​മാ​യി.

മീ​ൻ​പി​ടു​ത്ത തു​റ​മു​ഖ​ങ്ങ​ളും മീ​ൻ വി​ല്പ​ന ച​ന്ത​ക​ളി​ലും ഇ​പ്പോ​ൾ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മീ​ൻ വി​ല്പ​ന സ്റ്റാ​ളു​ക​ൾ സ​ജീ​വ​മാ​യി. മ​ത്തി​ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന​യി​ൽ 200-250 രൂ​പ​യാ​ണ് വി​ല. ചെ​മ്മീ​ൻ സാ​ധാ​ര​ണ വ​ലു​പ്പ​ത്തി​ന്​ 250 രൂ​പ​യും, വ​ലു​ത് 500 രൂ​പ​യും, അ​യ​ല ചെ​റി​യ ഇ​നം 200മു​ത​ൽ 300 രൂ​പ​ക്കും മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

പൊ​ടി​മീ​ൻ 100 മു​ത​ൽ 140 രൂ​പ വ​രെ വി​ല​യു​ണ്ട്. കോ​ലി വ​ലു​ത് 400 രൂ​പ​യും. ചെ​റി​യ ഇ​നം 200 രൂ​പ​യു​മാ​ണ് വി​ല. പൊ​ടി മീ​നി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ കൊ​ഞ്ച​നും വെ​ള്ള ആ​വോ​ലി(​മാ​ഞ്ചി), ചൂ​ര, കി​ളി​മീ​ൻ, സ്രാ​വ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​താ​ണ് വി​വ​രം. ഇ​ത്ത​രം മീ​നു​ക​ൾ വ​ൻ​കി​ട​ക്കാ​ർ വാ​ങ്ങി ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ല്പ​ന്ന ക​യ​റ്റു​മ​തി​ക്കാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഈ​യി​ന​ങ്ങ​ൾ​ക്ക് ന​ല്ല വി​ല​യും ല​ഭി​ക്കും.

Tags:    
News Summary - fish marketing centers are active after Trolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.