കേരളത്തിൽ നിന്നുള്ള സംഘം ഉംലിങ് ല പാസിൽ ദേശീയ പതാക ഉയർത്തിയപ്പോൾ
തൃക്കരിപ്പൂർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഉംലിങ് ല പാസിൽ സ്വാതന്ത്ര്യ ദിനത്തിൽ മൂവർണക്കൊടി പറത്തി 20 മലയാളികൾ. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് നടത്തിയ സാഹസിക ബൈക്ക് യാത്രയിൽ കാസർകോട് തൃക്കരിപ്പൂരിൽ നിന്നുള്ള രണ്ടുപേരും പങ്കാളികളായി. സമുദ്രനിരപ്പിൽ നിന്ന് 19,024 അടി മുകളിൽ എവറസ്റ്റ് ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് ഉംലിങ് ല സ്ഥിതിചെയ്യുന്നത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഡെംചോക്കിന് സമീപത്താണ് പ്രദേശം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ആണ് 'പ്രോജക്ട് ഹിമാങ്കിന്‍റെ' ഭാഗമായി ഈ പാത നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് എന്ന റെക്കോർഡ് 2021-ൽ ഉംലിങ് ല പാസിന് ലഭിച്ചു.
ബൈക്കർമാർക്കും സാഹസിക സഞ്ചാരികൾക്കും ഏറ്റവും വെല്ലുവിളിയും ജനപ്രിയവുമായ പാതയാണിത്.ഓക്സിജന്‍റെ അളവ് വളരെ കുറവായതിനാൽ ഈ വഴി യാത്ര ചെയ്യുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് തൃക്കരിപ്പൂരിൽ നിന്നുള്ള യാത്രികരായ അസ്ഗർ സീതിരകത്ത്, വി.പി.എം.സജ്ജാദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.