കാസർകോട്: ജില്ലയിലെ പി.ഡി അധ്യാപകരെ യു.പി സ്കൂൾ അസിസ്റ്റന്റ് (യു.പി.എസ്.എ) ഒഴിവുകളിലേക്ക് നിയമിക്കുന്നതിൽ റാങ്ക് പട്ടികയിലുള്ളവർ കടുത്ത നിരാശയിൽ. യു.പി.എസ്.എ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒക്ടോബർ ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് പി.ഡി അധ്യാപകരെ നിയമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്താണ് നടപടിക്ക് നീക്കം. നിയമനം നടത്തി സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിൽനിന്ന് രക്ഷപ്പെടാനാണ് ഈ നീക്കമെന്ന് റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു.
ഉദ്യോഗാർഥികളോടുള്ള ക്രൂരതയാണ് ഇതെന്നും അവർ പറയുന്നു. നിരവധി പി.ഡി അധ്യാപകരെ യു.പി വിഭാഗത്തിലേക്ക് മാറ്റിയതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന സാധ്യതകളെ ഗുരുതരമായി ബാധിക്കുന്നെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക.
പ്രൈമറി വിഭാഗം അധ്യാപകരാണ് പി.ഡി. അധ്യാപകർ. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലാണ് അവർ പഠിപ്പിക്കേണ്ടത്. ഇവർ സാധാരണയായി ലോവർ പ്രൈമറി സ്കൂളുകളിലോ, അപ്പർ പ്രൈമറി സ്കൂളുകളിലെ പ്രൈമറി വിഭാഗത്തിലോ ജോലി ചെയ്യേണ്ടവരാണ്. ഇവരെ പുനർനിയോഗിക്കുന്നതു വഴി അപ്പർ പ്രൈമറി വിദ്യാർഥികളോട് നീതികേട് കാണിക്കുകയാണെന്നും ഉദ്യോഗാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.