വി​ഷ്ണു​

നാ​രാ​യ​ണ​ൻ

വി​വാ​ഹ​ദി​നം മു​ങ്ങി​യ യു​വാ​വ് ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ​ദി​വ​സം മു​ങ്ങി​യ യു​വാ​വ് ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബ​ളാ​ലി​ലെ വി​ഷ്ണു‌ നാ​രാ​യ​ണ​നെ​യാ​ണ് (22) വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത‌​ത്. പ്ര​തി​ശ്രു​ത​വ​ധു ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വി​ഷ്ണു‌​നാ​രാ​യ​ണ​നും യു​വ​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഒ​രു​മി​ച്ച് പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. വീ​ട്ടു​കാ​ർ ഇ​വ​രു​ടെ വി​വാ​ഹം മേ​യ് 10ന് ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. വി​വാ​ഹ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി വ​ധു​വും ബ​ന്ധു​ക്ക​ളും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി. എ​ന്നാ​ൽ, മു​ഹൂ​ർ​ത്ത​മാ​യി​ട്ടും വ​ര​നും സം​ഘ​വു​മെ​ത്തി​യി​ല്ല. ഇ​തി​നി​ട​യി​ൽ വ​ര​ന്റെ ബ​ന്ധു​ക്ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി വ​ര​നെ കാ​ണാ​നി​ല്ലെ​ന്ന് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​വാ​ഹം മു​ട​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ഷ്ണു​നാ​രാ​യ​ണ​ൻ ബ​ലാ​ത്സം​ഗം ചെ​യ്‌​ത​താ​യി യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി പ​രാ​തി ന​ൽ​കി​യ വി​വ​രം യു​വാ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ എ​ളു​പ്പ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യി.

Tags:    
News Summary - Protest against rape case of young man who drowned on his wedding day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.