ന​മ​സ്തേ ക​ല​ക്ട​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ചെ​ർ​ക്ക​ള ജി.​എം യു.​പി.​എ​സി​ലെ കു​ട്ടി​ക​ൾ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നൊ​പ്പം

ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ

നമസ്തേ കലക്ടർ പരിപാടി: കുരുന്നുകളുടെ കുസൃതിച്ചോദ്യങ്ങൾ; ‘തഗ്ഗ’ടിച്ച് കലക്ടർ

ചെ​ർ​ക്ക​ള: മ​ഴ​യു​ള്ള​ദി​വ​സ​ങ്ങ​ളി​ൽ ക​ല​ക്ട​ർ അ​വ​ധി ന​ൽ​കാ​റു​ണ്ട​ല്ലോ? മ​ഴ​വ​രു​മോ എ​ന്ന് നേ​ര​ത്തെ എ​ങ്ങ​നെ അ​റി​യാം? ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നോ​ട് കു​ട്ടി​ക​ളു​ടെ ചോ​ദ്യം ന​മ​സ്തേ ക​ല​ക്ട​ർ പ​രി​പാ​ടി​യി​ൽ. മ​റു​പ​ടി പ​റ​ഞ്ഞെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പി​ന്നെ​യും ഒ​ഴു​കി. ചെ​ർ​ക്ക​ള ജി.​എം.​യു.​പി എ​സി​ലെ കു​ട്ടി​ക​ൾ​ക്ക് ക​ല​ക്ട​റോ​ട് ചോ​ദി​ക്കാ​ൻ ചോ​ദ്യ​ങ്ങ​ൾ ഏ​റെ. ക​ളി​ക്കാ​ൻ മൈ​താ​നം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ കു​ട്ടി​ക​ളോ​ട് സ്കൂ​ളി​ന്റെ സ​മീ​പ​ത്ത് പു​റ​മ്പോ​ക്ക് ഭൂ​മി​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.

ജോ​ലി​യും കു​ടും​ബ​വും എ​ങ്ങ​നെ ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു, ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക്രി​ക്ക​റ്റ് താ​രം, സ്കൂ​ളി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യം ഏ​താ​യി​രു​ന്നു തു​ട​ങ്ങി ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ ക​ല​ക്ട​റോ​ട് ചോ​ദി​ച്ച​ത്. ഈ ​ജി​ല്ല ഇ​ഷ്ട​പ്പെ​ട്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ എ​ട്ട് ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു. ജോ​ലി​യി​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി എ​ന്തെ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് ഓ​രോ കാ​ല​ത്തും വെ​ല്ലു​വി​ളി​ക​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും എ​പ്പോ​ഴും ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ ഇ​രു​ന്നാ​ൽ എ​ല്ലാം പ​രി​ഹ​രി​ച്ചു പോ​കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.

സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം വേ​ണ​മെ​ന്ന് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ക​ല​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി. പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​നാ​ഥ് വ​ര​ച്ച ക​ല​ക്ട​റു​ടെ ചി​ത്ര​വും ഷൈ​സാ​ൻ നി​ർ​മി​ച്ച പെ​ൻ ബോ​ക്സും ക​ല​ക്ട​ർ​ക്കു​സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ചോ​ക്ല​റ്റ് ന​ൽ​കി​യ ക​ല​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ചെ​ർ​ക്ക​ള ജി.​എം.​യു.​പി.​എ​സി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 29 കു​ട്ടി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ന​മ​സ്തേ ക​ല​ക്ട​റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളും ജി​ല്ല സം​വി​ധാ​ന​വും ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് 'ന​മ​സ്തേ ക​ല​ക്ട​ർ'. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് dcipksd@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - namasthe collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.