കാഞ്ഞങ്ങാട്: വിമാനദുരന്തത്തിൽ മരിച്ച യുവതിയെ അപമാനിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് കലക്ടർ സസ്പെൻഡ് ചെയ്ത വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ മറ്റൊരു സസ്പെൻഷൻ കഴിഞ്ഞ് അടുത്തകാലത്ത് സർവിസിൽ തിരിച്ചുകയറിയ ഉദ്യോഗസ്ഥനാണ്.
മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. താൻ സർവിസിൽ കയറിയതിനുശേഷം കണ്ട ഏറ്റവും മോശമായ റവന്യൂ മന്ത്രിയാണ് ചന്ദ്രശേഖരനെന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിട്ടതിനാണ് സസ്പെൻഡ് ചെയ്തത്.
ഈ പോസ്റ്റിൽ ജാതിപരമായ ആക്ഷേപവുമുണ്ടായിരുന്നു. ജോയന്റ് കൗൺസിൽ അംഗമായ പവിത്രൻ ഈ സംഘടനയെയും ജാതിയുമായി ചേർത്തുവെച്ച് അധിക്ഷേപിച്ചിരുന്നു. കമ്യൂണിസ്റ്റ് പാരമ്പര്യമില്ലാത്ത ആളെ മന്ത്രിയാക്കിയാൽ അനുഭവിക്കുന്നത് സാധാരണ ജീവനക്കാരനാണെന്നും മന്ത്രിക്ക് നേരെ അധിക്ഷേപമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.