കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ടി​പ്പാ​ത​ക്ക് സ​മീ​പം

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ

ഓ​വു​ചാ​ൽ

ദേശീയപാത സർവിസ് റോഡ്; ഓവുചാൽ അപകടാവസ്ഥയിൽ

കാസർകോട്: കുമ്പള ദേശീയപാത സർവിസ് റോഡിലെ റെയിൽവേ സ്റ്റേഷന് സമീപത്ത് ഓവുചാലിനരികിൽ കോൺക്രീറ്റ് ഇളകിത്തുടങ്ങിയത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ഓവുചാലിന് മുകളിൽ പാകിയ ഇരുമ്പ് മൂടി കോൺക്രീറ്റ് തകർന്നതിനാൽ ഏതുനിമിഷവും അപകടം വരുത്തുന്ന സ്ഥിതിയിലാണ്.

നിർമാണത്തിലെ പോരായ്മയാണ് കോൺക്രീറ്റ് തകർച്ചക്ക് കാരണമെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വാഹനങ്ങളുടെ ടയർ ഓവുചാൽ കുഴിയിൽ വീണ് അപകടം സംഭവിക്കാതിരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - National Highway Service Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.