തൃക്കരിപ്പൂർ: റിട്ട.പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസർ ഉദിനൂർ ‘സുപ്രിയ’യിൽ കോളിക്കര നാരായണൻ നായർ(87) നിര്യാതനായി. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട് തുടങ്ങിയ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്നു. നീലേശ്വരം പഞ്ചായത്തിൽ നിന്ന് സൂപ്രണ്ട് ആയാണ് വിരമിച്ചത്. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻറ്, ഉദിനൂർ എൻ.എസ്.എസ്.കരയോഗം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇ.പി.ഭാനുമതി അമ്മ. മക്കൾ: ജയരാജൻ, ഇ.പി.വത്സരാജൻ (പ്രധാനാധ്യാപകൻ, എ.യു.പി.എസ്, ഉദിനൂർ എടച്ചാക്കൈ), ഇ.പി.സുപ്രിയ(കോളജ് ഓഫ് എൻജിനീയറിങ് കൈതപ്രം, പയ്യന്നൂർ).
മരുമക്കൾ: എ.സി. സതീശൻ, ആർ. സ്മിത (അധ്യാപിക, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സകൂൾ, പയ്യന്നൂർ ), സി.എം.വീണ (ഫാർമസിസ്റ്റ് ,ഗവ.ആയുർവേദ ഡിസ്പെൻസറി, ഭീമനടി). സഹോദരങ്ങൾ: പരേതരായ കോളിക്കര കുഞ്ഞമ്പു നായർ (റിട്ട. അധ്യാപകൻ), കോളിക്കര കുഞ്ഞിക്കണ്ണൻ നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.