കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മ​ഞ്ചേ​ശ്വ​രം മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ല്‍ നി​ർമിക്കു​ന്ന മു​ന്നി​പ്പാ​ടി പാ​ല​ത്തി​ന്റെ

പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്

റി​യാ​സ് നി​ര്‍വ​ഹി​ക്കു​ന്നു

മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനംചെയ്തു

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മീഞ്ച, പൈവളികെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുന്നിപ്പാടി പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് ടൂറിസം യുവജനകാര്യ മന്ത്രി പി.എ മുഹമ്മദ് നിര്‍വ്വഹിച്ചു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 15.6 കോടി രൂപ ചെലവിലാണ് മുന്നിപ്പാടി പാലം നിര്‍മിക്കുക. മീഞ്ച പഞ്ചായത്തില്‍ മുന്നിപ്പാടി പുഴയ്ക്ക് കുറുകെ കൊമ്മങ്കള റോഡില്‍ മീഞ്ച -പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 177.24 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ടാകും പാലത്തിന്. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍. ഷെട്ടി, പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമലാക്ഷി, നാരായണ നായിക്, മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ ബല്ലങ്കൂടല്‍ തുടങ്ങിയവർ സംസാരിച്ചു. പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍ സ്വാഗതവും മീഞ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. നന്ദഗോപാല്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Munnipaddy bridge work inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.