പള്ളികൾ തുറക്കണം; വ്യാപക പ്രതിഷേധം

കാസർകോട്​: കോവിഡ്​ കുറഞ്ഞതോടെ ഏർപ്പെടുത്തിയ ഇളവുകൾ പള്ളികൾക്കും ബാധകമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ വിവിധ സംഘടനകളുടെ പ്രതി​ഷേധം. കോവിഡ്​ മാനദണ്ഡം പാലിച്ച്​ പള്ളികൾ തുറക്കുന്നതിൽ എന്താണ്​ പ്രയാസ​െമന്നും പ്രതിഷേധക്കാർ ചോദിച്ചു. നാട്ടിലും നഗരത്തിലും വെള്ളിയാഴ്​ചയും വിവിധ സംഘടനകൾ പ്രതിഷേധ സംഗമങ്ങൾ നടത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വുബ ജില്ല മുശാവറ അംഗവും തുരുത്തി ജുമാമസ്ജിദ് ഖതീബുമായ ടി.കെ അഹമ്മദ് ഫൈസി നേതൃത്വം നൽകി. തുരുത്തി ജുമുഅത്ത് കമ്മിറ്റി പ്രസിഡൻറ്​ ടി.എ. ഷാഫി, ടി.എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.

മുസ്‌ലിംലീഗ് കാസർകോട് പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്​ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് അധ്യക്ഷത വഹിച്ചു എ.കെ.എം അഷ്റഫ് എം.എൽ.എ, അഷ്റഫ് എടനീർ, അജ്മൽ തളങ്കര തുടങ്ങിയവർ പ​ങ്കെടുത്തു.

മുസ്​ലിംലീഗ്​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്​ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്​റഫ് എം.എൽ.എ, എം.സി.ഖമറുദ്ദീൻ, വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ പെങ്കടുത്തു.

മുസ്​ലിംലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ദിനം മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ്​ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു.

മുസ്‌ലിംലീഗ് തളങ്കര ജദീദ് റോഡ് വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്​ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.

കാസർകോട് നഗരസഭ പതിനാലാം വാർഡ് മുസ്​ലിംലീഗ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം തുരുത്തിയിൽ നടന്നു. ടി.എ. ഷാഫി, സൈനുദ്ദീൻ പട്ടിലവളപ്പ്, ടി.കെ. അഷ്റഫ്, ടി.എച്ച്. മുഹമ്മദ് ഹാജി, ടി.എ. മുഹമ്മദ് കുഞ്ഞി, ടി.എം.എ തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - mosque reopening wide protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.