കാ​സ​ർ​കോ​ട്: ആ​രോ​ഗ്യ രം​ഗ​ത്ത് സം​സ്ഥാ​ന​​ത്ത് ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ആ​രോ​ഗ്യ മ​ന്ത്രി​യെ​ത്തു​ന്നു. ത​റ​ക്ക​ല്ലി​ട്ട് ഒ​മ്പ​തു​വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​നാ​യി​ട്ടും ആ​ശു​പ​ത്രി കെ​ട്ടി​ടം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക ​മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ജി​ല്ല​യി​ലേ​ത്.

ഒ​പ്പം തു​ട​ങ്ങി​യ ഇ​ടു​ക്കി, കോ​ന്നി, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യി​ട്ടും കാ​സ​ർ​കോ​ട്ടേ​ത് തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 2013 ന​വം​ബ​റി​ലാ​ണ് ഉ​ക്കി​ന​ടു​ക്ക​യി​ൽ കോ​ള​ജി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. ഇ​തി​നൊ​പ്പം പ്ര​ഖ്യാ​പി​ച്ച മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് എം.​ബി.​ബി.​എ​സ് ബാ​ച്ചു​ക​ൾ പു​റ​ത്തി​റ​ങ്ങി. കോ​ന്നി​യി​ലും ഇ​ടു​ക്കി​യി​ലും കി​ട​ത്തി​ചി​കി​ത്സ​യ​ട​ക്കം വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളും തു​ട​ങ്ങി.

കാ​സ​ർ​കോ​ട്ടേ​ത് ആ​ശു​പ​ത്രി സ​മു​ച്ച​യം പോ​ലും പാ​തി​വ​ഴി​യി​ലാ​ണ്. തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പ്ര​ധാ​ന കെ​ട്ടി​ടം പ​ണി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. 12 കോ​ടി​യു​ടെ കു​ടി​ശ്ശി​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കാ​ണ് ആ​കെ പൂ​ർ​ത്തി​യാ​യ​ത്. ഇ​വി​ടെ താ​ൽ​ക്കാ​ലി​ക ഒ.​പി തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച ഒ​രു​മ​ണി​വ​രെ​യാ​ണ് ഒ.​പി പ്ര​വ​ർ​ത്ത​നം. ഒ​രു ​പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​റി​ന്റെ പ്ര​യോ​ജ​നം പോ​ലു​മി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ്. പ്രി​ൻ​സി​പ്പ​ലോ സൂ​പ്ര​ണ്ടോ ഒ​ന്നു​മാ​യി​ല്ല.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ആ​കെ 11 ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ക​ട​ലാ​സി​ൽ കു​റെ ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും അ​വ​രെ​ല്ലാം മ​റ്റ് ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. മി​ക​ച്ച ചി​കി​ത്സ കി​ട്ടാ​തെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രാ​യ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ളാ​ണ് മാ​സ​ങ്ങ​ൾ​ക്കി​ടെ മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ന്റെ ത​റ​ക്ക​ല്ലി​ടാ​നാ​ണ് മ​ന്ത്രി വെ​ള്ളി​യാ​ഴ്ച കാ​സ​ർ​കോ​ട്ടെ​ത്തു​ന്ന​ത്.

Tags:    
News Summary - medical college in pathetic plight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.