മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ വിളംബര റാലിയും സന്തോഷ് ട്രോഫി താരം എം.എൽ.
അബൂബക്കർ ദിൽഷാദിന് നൽകിയ അനുമോദനവും
മൊഗ്രാൽ: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. ഇനിയുള്ള ദിനങ്ങൾ രാത്രിയും പകലും ഫുട്ബാൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും ആരാധകർ ഉയർത്തിക്കഴിഞ്ഞു. ഒട്ടുമിക്ക ക്ലബുകളിലും രാത്രി കളി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം എം.എൽ. അബൂബക്കർ ദിൽഷാദിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബാൾ വിളംബര ജാഥ സംഘടിപ്പിച്ചു. തുടർന്ന് നാടിന്റെ അഭിമാനമുയർത്തിയ ദിൽഷാദിനെ മെമന്റോ നൽകി അനുമോദിക്കുകയുംചെയ്തു.
എം. മാഹിൻ മാസ്റ്റർ മെമന്റോ കൈമാറി. വിളംബര ജാഥക്ക് ദേശീയവേദി പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ട്രഷറർ എം.എ. അബൂബക്കർ സിദ്ദീഖ്, ഭാരവാഹികളായ എം. വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്, ബി.എ. മുഹമ്മദ് കുഞ്ഞി, ദേശീയവേദി ഗൾഫ് പ്രതിനിധികളായ എ.കെ. ഷംസുദ്ദീൻ, പി.വി. അൻവർ, അബൂബക്കർ ലാൻഡ്മാർക്, ടി.കെ. അൻവർ, എം.എ. മൂസ, കാദർ മൊഗ്രാൽ, എം.ജി.എ. റഹ്മാൻ, ഷാഫി കല്ലുവളപ്പിൽ, എം.എസ്. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അബ്ക്കോ, ടി.കെ. ജാഫർ, അബ്ദുല്ല കുഞ്ഞി നട്പ്പളം, അഷ്റഫ് പെർവാഡ്, ഹമീദ് കാവിൽ, എ.എച്ച്. ഇബ്രാഹിം, ടി.എ. ജലാൽ, ഹമീദ് പെർവാഡ്, യു.എ. ഹസൻ ലോൻഡ്രി, സിദ്ദീഖ് ബി.എ, മിശാൽ റഹ്മാൻ, മൊയ്തീൻ കുഞ്ഞി കെ.എ, റഷീദ് തഖ്വ, മാമു ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, അബ്ദുല്ല കോട്ടക്കുന്ന്, അബ്ദുൽ ഖാദർ, സാഹിർ പെയിന്റർ, അഷ്റഫ് ഇട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.