നി​ധി​ൻ​രാ​ജ് ഐ.​പി.​എ​സ് 

ജി​ല്ല​ക്ക് ആ​ദ്യ​മാ​യി സ്വ​ന്തം ഐ.​പി.​എ​സുകാരൻ; നി​ധി​ൻ​രാ​ജ് പൊ​ലീ​സ് മേ​ധാ​വിയായി ചുമതലയേറ്റു

കാ​സ​ർ​കോ​ട്: ജി​ല്ല​ക്ക് ആ​ദ്യ​മാ​യി സ്വ​ന്തം ഐ.​പി.​എ​സു​കാ​ര​ൻ പൊ​ലീ​സ് മേ​ധാ​വി​യാ​യി എ​ത്തി. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തു​ന്ന രാ​വ​ണേ​ശ്വ​രം സ്വ​ദേ​ശി പി. ​നി​ധി​ൻ​രാ​ജ് ഐ.​പി.​എ​സ് ആ​ണ് ജി​ല്ല​യു​ടെ പു​തി​യ മേ​ധാ​വി. 2018 കേ​ഡ​ൻ ഐ.​പി.​എ​സു​കാ​ര​നാ​യ നി​ധി​ൻ രാ​ജ്​ തി​രു​വ​ന​ന്ത​പു​രം അ​സി. ക​മീ​ഷ​ണ​റാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി​യാ​യ​ശേ​ഷം ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​യി തു​ട​രു​ന്ന സ്ഥാ​ന​ത്തു​നി​ന്നാ​ണ് കാ​സ​ർ​കോ​ട് എ​ത്തു​ന്ന​ത്. വീ​ണ വി​ജ​യ​ന്റെ ഇ.​ഡി.​കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്റെ ധ​ർ​മ​ട​ത്തെ വീ​ട് റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല നി​ധി​ൻ​രാ​ജി​നാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ഡി​യെ ത​ട​യ​ലും മ​ർ​ദി​ക്ക​ലും കാ​ർ അി​ട​ച്ചു​ത​ക​ർ​ക്ക​ലും തു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പി​ണ​റാ​യി​യി​ലെ പ​രി​ശോ​ധ​ന​യും പ്ര​തി​ഷേ​ധ​വും സ​മാ​ധാ​ന​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത് പൊ​ലീ​സി​ന്റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്ക​ലാ​യി വ്യാ​ഖ്യാ​നി​ച്ചി​രു​ന്നു. ഐ.​പി.​എ​സു​കാ​ർ​ക്ക് സ്വ​ന്തം ജി​ല്ല​യി​ൽ പൊ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ഇ​വ​രെ ഹോം ​ജി​ല്ല​യി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​ത്. രാ​വ​ണ​ശ്വേ​രം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് മ​ല​യാ​ളം മാ​ധ്യ​മ​ത്തി​ൽ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ നി​ധി​ൻ​രാ​ജ് ദു​ർ​ഗ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തു​ട​ർ​ന്ന് കോ​ട്ട​യം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് ബി.​ടെ​ക് നേ​ടി സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സി​വി​ൽ സ​ർ​വീ​സി​ന് ശ്ര​മം ന​ട​ത്തി​യ​ത്.

2018ലെ ​പ​രീ​ക്ഷ​യി​ൽ 210 മാ​ർ​ക്കോ​ടെ സി​വി​ൽ സ​ർ​വീ​സ് പാ​സാ​യ നി​ധി​ൻ​രാ​ജ് വ​യ​നാ​ട് എ.​എ​സ്.​പി പ​രി​ശീ​ല​ന​ത്തി​ലി​രി​ക്കെ വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തി റാ​ങ്ക് പ​ട്ടി​ക​യി​ൽ 319 ാം റാ​ങ്ക് നേ​ടി​യി​രു​ന്നു. ര​ണ്ടു​ത​വ​ണ റാ​ങ്ക് പ​ട്ടി​ക​യി​ൽ​പെ​ട്ട​തും പ്ര​ത്യേ​ക​ത​യാ​യി. രാ​ണേ​ശ്വ​രം എ​ക്കാ​ൽ വീ​ട്ടി​ൽ കെ. ​രാ​ജേ​ന്ദ്ര​ന്റെ​യും പി. ​ല​ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​ല​ക്ഷ്മി കൃ​ഷ്ണ​ൻ. യേ​ന​പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ.​എ​ൻ.​ടി വി​ഭാ​ഗ​ത്തി​ലാ​ണ്. ഏ​ക​മ​ക​ൻ വം​ശി നി​ധി​ൻ. സ​ഹോ​ദ​രി അ​ശ്വ​തി. സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണ്.

Tags:    
News Summary - The district has its own IPS officer for the first time; Nidhinraj takes charge as the police chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.