പു​ത്തി​ഗെ മ​രം​മു​റി; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി -യു.​ഡി.​എ​ഫ്

പു​ത്തി​ഗെ: പു​ത്തി​ഗെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ക്കാ​രി​ക്ക​ണ്ട​ത്ത് ന​ട​ന്ന മ​രം​മു​റി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും വ്യാ​ജ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ ഊ​ജം​പ​ദ​വും ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല ക​ണ്ട​ത്തി​ലും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മു​ക്കാ​രി​ക്ക​ണ്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ത​ന്റെ പ​റ​മ്പി​ൽ​നി​ന്ന് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ, തൊ​ട്ട​ടു​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് തോ​ടി​ന്റെ അ​തി​രി​ൽ​പെ​ട്ട സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും കേ​സെ​ടു​പ്പി​ക്കു​ക​യും ചെ​യ്ത​താ​ണ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ്, വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ച്ച് വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ പേ​ര് പ​റ​ഞ്ഞ, ഭ​ര​ണ സ​മി​തി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ദീ​ർ​ഘ​കാ​ല​മാ​യി എ​ൽ.​ഡി.​എ​ഫ് മാ​ത്രം ഭ​രി​ച്ചി​രു​ന്ന പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു.​ഡി.​എ​ഫി​ന് ല​ഭി​ച്ച​തു​മു​ത​ൽ നി​ര​ന്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഭ​ര​ണ​സ​മി​തി വ​ന്ന​തി​നു​ശേ​ഷം ഫ​യ​ൽ നീ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ലാ​വു​ക​യും ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ്വ​ന്തം അ​ണി​ക​ൾ​ക്കി​ട​യി​ൽ​പോ​ലും യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് ല​ഭി​ക്കു​ന്ന ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ ഭ​യ​ന്നാ​ണ് ഡി.​വൈ.​എ​ഫ്.​ഐ ഇ​ത്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​രു​ന്ന​തെ​ന്ന് പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Puthige Maramuri; Strong action against the culprits - UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.