പെരുമ്പാമ്പ് മരത്തിന് മുകളിൽ
കാഞ്ഞങ്ങാട്: പട്ടിക്കുട്ടിയെ വിഴുങ്ങിയ ശേഷം വീട്ടുമുറ്റത്തുനിന്ന് തള്ളപ്പട്ടിയെ ചുറ്റിപ്പിടിച്ച പെരുമ്പാമ്പ് ഒടുവിൽ മാവിൽ കയറി നിലയുറപ്പിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് മാവിന് മുകളിൽനിന്നും പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മനോജ് ഉപ്പിലിക്കൈയുടെ ഏഴാം തോട്ടിലെ വീട്ടുമുറ്റത്താണ് തെരുവുപട്ടിയെ ചുറ്റിപ്പിടിച്ച നിലയിൽ പാമ്പിനെ കണ്ടത്. പുലർച്ചെ പുറത്തുനിന്നും പട്ടിയുടെ അസാധാരണ ശബ്ദം കേട്ട് മനോജ് പുറത്തിറങ്ങിയതായിരുന്നു. പട്ടിയെ രക്ഷിക്കാനായി വടിയെടുത്ത് നിലത്തടിച്ചപ്പോൾ പട്ടിയെ വിട്ട പെരുമ്പാമ്പ് തൊട്ടടുത്ത മാവിന് മുകളിൽ കയറി. മാവിന് മുകളിൽനിന്നും താഴെ ഇറങ്ങാതെ വന്നതിനാൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരൻ മടിക്കൈ ചാളകടവിലെ വിജേഷിനെ മനോജിന്റെ അയൽവാസി അജിത്ത് കുമാർ വിവരമറിയിച്ചു. തുടർന്ന് വിജേഷ് സ്ഥലത്തെത്തി സാഹസികമായി പെരുമ്പാമ്പിനെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.