നീലേശ്വരം: ദേശീയപാത മന്ദംപുറം സർവിസ് റോഡിലെ ദുരിതത്തിന് പരിഹാരമാകുന്നു. നിരന്തര പരാതിയെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചിരുന്നു. അപകടസാധ്യതയുള്ള സ്ഥലമായതിനാൽ ജനം യാത്രദുരിതം അനുഭവിക്കുകയാണ്.
ഇതുസംബന്ധിച്ച് ‘റോഡ് പൊളിച്ചിട്ട് മാസങ്ങളായി; ദുരിതംപേറി ജനം’ എന്ന തലക്കെട്ടോടുകൂടി ‘മാധ്യമം’ വാർത്ത ചെയ്തിരുന്നു. തുടർന്നാണ് ദുരിതം നേരിട്ടുകാണാൻ ദേശീയപാത അധികൃതരെത്തിയത്. മന്ദംപുറം സർവിസ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈവേ അധികാരികളുമായി വാർഡ് കൗൺസിലർ ഇ. ഷജീർ, നാട്ടുകാരായ കെ.വി. വേണു, കെ.കെ. കുമാരൻ, കെ.കെ. ശശീന്ദ്രൻ എന്നിവരുമായി ചർച്ച നടത്തി. ഏതാനും ദിവസത്തിനകം ഡ്രെയിനേജ് ഉൾപ്പെടെ ടാറിങ് നിർമിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.