കെ.കെ. ശൈലജ
Posted On
date_range Updated On
date_range കെ.കെ. ശൈലജക്ക് ഇന്ന് പുരസ്കാരം സമ്മാനിക്കും
കാഞ്ഞങ്ങാട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എം.എൽ.എയും തിരുവോണ നാളിൽ കാഞ്ഞങ്ങാട് എത്തും. കോട്ടച്ചേരി റെഡ്‌സ്‌റ്റാർ യൂത്ത് സെന്റർ എർപ്പെടുത്തിയ ഈ വർഷത്തെ കൂർമൽ എഴുത്തച്ഛൻ പുരസ്‌കാരം ചടങ്ങിനാണ് ഇരുവരുമെത്തുന്നത്.
വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് യൂത്ത് സെന്റർ സംഘടിപ്പിക്കുന്ന ഓണാഘോഷ സാംസ്‌കാരിക സമ്മേളനത്തിൽ പി.ബി അംഗം എം.എ. ബേബി അവാർഡ് കെ.കെ. ശൈലജക്ക് സമ്മാനിക്കും. 10000 രൂപയും പ്രശംസാപത്രവും ശിൽപവുമാണ് പുരസ്‌കാരം. യൂത്ത് സെന്റർ എർപ്പെടുത്തിയ എന്റെ വീട് ശുചിത്വ വീട് പുരസ്‌കാരം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശനും വിദ്യാഭ്യാസ മികവ് പുരസ്‌കാരം സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനനും കലാകായിക മത്സരവിജയികൾക്കുള്ള സമ്മാനദാനം എം. പൊക്ലനും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.