ത​ക​ർ​ന്ന കെ.​പി.​ആ​ർ. റാ​വു റോ​ഡ്

കെ.​പി.​ആ​ർ റാ​വു റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം അ​ക​ലെ

കാ​സ​ർ​കോ​ട്​: ന​ഗ​ര​സ​ഭ​യു​ടെ മൂ​ക്കി​നു​താ​ഴെ​യു​ള്ള ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ.​പി.​ആ​ർ റാ​വു റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് സ​മീ​പം ത​ക​ർ​ന്ന റോ​ഡ് ഇ​ന്റ​ർ​ലോ​ക്ക് പാ​കി ന​ന്നാ​ക്കി​യെ​ങ്കി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് പി​റ​കു​വ​ശ​മു​ള്ള റോ​ഡും കു​ഴി​ക​ളും മൂ​ടി ഇ​ന്റ​ർ​ലോ​ക്ക് പാ​കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. ഇ​വി​ടെ​നി​ന്ന് മു​ക​ളി​ലേ​ക്ക് പോ​സ്റ്റ് ഓ​ഫി​സ് വ​രെ റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്നു​ണ്ട്. ഇ​ത് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണു​ള്ള​ത്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. ബാ​ങ്ക് റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ​ല​രും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​തും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. ഈ ​ഭാ​ഗ​ത്ത് സി​നി​മ തി​യ​റ്റ​ർ, ടെ​ലി​കോം ക​മ്പ​നി ഓ​ഫി​സ് ഉ​ൾ​പ്പെ​ടെ ചെ​റു​തും, വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളും വാ​ണി​ജ്യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​മു​ണ്ട്. 

Tags:    
News Summary - Poor Condition of KPR Rao Road: Lack of Maintenance Causes Delays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.