ട്രെയിനിൽ സ്ത്രീയെ ഉപദ്രവിച്ച പ്രതിയെ (മൂന്നാമത്തെയാൾ) പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
കാഴ്ചപരിമിതയെ ട്രെയിനിൽ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാഴ്ചപരിമിതിയുള്ള സ്ത്രീയെ ട്രെയിനിൽ ദേഹോപദ്രവം ഏൽപിച്ചയാൾ അറസ്റ്റിൽ. ടെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻവിട്ട ഉടനെയായിരുന്നു സംഭവം. ആലുവായിൽനിന്ന് കാസർകോട്ടേക്ക് ട്രെയിൻ നമ്പർ 01464 മുംബൈ എൽ.ടി.ടി സ്പെഷൽ ഫെയർ ഫെസ്റ്റിവ് സ്പെഷൽ ട്രെയിനിൽ മുന്നിലെ ഡിസേബിലിറ്റി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന കാഴ്ച പരിമിതിയുള്ള സ്ത്രീയെയാണ് ഉപദ്രവിച്ചത്.
ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ ട്രെയിൻ കാസർകോട് എത്തിയ സമയം ആർ.പി.എഫ് ഉദ്യോഗസ്ഥരും കാസർകോട് ജി.ആർ.പി പൊലീസുകാരും ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കർണ്ണാടക കുടക് ഹോസൂർ താമസിക്കുന്ന അയ്യപ്പ(23) ആണ് അറസ്റ്റിലായത്. ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ ഡിസേബിലിറ്റി കോച്ചിൽ അതിക്രമിച്ചു കയറി 25ന് പുലർച്ച 1.40ന് ട്രെയിൻ കാഞ്ഞങ്ങാട് വിട്ടതിനുശേഷം സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.