കുമ്പള റെയിൽവേ സ്റ്റേഷനോട് അവഗണന; കേരളപ്പിറവി ദിനത്തിൽ ബഹുജന ധർണ

മൊഗ്രാൽ: 36 ഏക്കറോളം സ്ഥലലഭ്യത ഉണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് വൈകീട്ട് നാലിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബഹുജന ധർണ സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. കുമ്പളയിലേയും സമീപപ്രദേശത്തെ എട്ടോളം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കുമ്പള. ഉന്നതവിദ്യാഭ്യാസം, വിദഗ്ധ ചികിത്സ, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് വിദ്യാർഥികളും വ്യാപാരികളും രോഗികളും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ജില്ലയിൽ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നുമാണിത്. എന്നിട്ടും ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കാതെ കാലങ്ങളായി അവഗണിക്കുകയാണ്.

സ്റ്റേഷനിലെ സ്ഥലസൗകര്യലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

പ്രവർത്തകസമിതി യോഗം സീനിയർ അംഗം അബ്ദുല്ല-മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. എം.എ. അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, സി.എം. ഹംസ, ടി.കെ. അൻവർ, എം.എ. മൂസ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ.പി. മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, ബി.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, ഗൾഫ് പ്രതിനിധികളായ പി.വി. അൻവർ, ബി.കെ. അബ്ദുൽ കലാം, സീനിയർ അംഗങ്ങളായ ഹമീദ് പെർവാഡ്, ഹസൻ ലോൻഡ്രി, കാദർ മൊഗ്രാൽ, എം.എം. റഹ്മാൻ, എ.എച്ച്. ഇബ്രാഹിം, മുഹമ്മദ് അബ്ക്കോ, എച്ച്.എം. അബ്ദുൽ കരീം, വിശ്വനാഥൻ, ടി.എ. ജലാൽ, കെ. മുഹമ്മദ് കുഞ്ഞി നാങ്കി, അഷ്റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നട്പ്പളം, എം.എച്ച്. അബ്ദുൽ ഖാദർ, ലത്തീഫ് കോട്ട എന്നിവർ സംസാരിച്ചു. ട്രഷറർ എം.എ. അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

Tags:    
News Summary - Mogral Deshiyavedi Demands Kumbla Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.