ശിവകുമാർ
ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പോക്സോ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർകോട് തെരുവത്ത് ശിവകുമാർ എന്ന മുന്നയെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. 2019 ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരനെ പ്രതി കൂട്ടിക്കൊണ്ടുപോയി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഐ.പി.സി സെക്ഷൻ 370ൽ ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും.
പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിനതടവ്. പോക്സോ ആക്ടിൽ മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും . കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറും നിലവിൽ ഐ.പി.എസ്.എച്ച്.ഒയുമായ മെൽബിൻ ജോസാണ്. തുടർന്ന് ഇൻസ്പെക്ടർ സി.എ. അബ്ദുൽ റഹീം, പി. രാജേഷ് എന്നിവർ അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.