പു​തു​താ​യി പി​റ​ന്ന ആ​ട്ടി​ന്‍കു​ട്ടി​ക​ളു​മാ​യി ജീ​വ​ന​ക്കാ​ര്‍

കല്ലളി ഹൈടെക് ആട് ഫാമിന് ഒരു വയസ്സ്; പുതുതായി പിറന്നത് 30 ആട്ടിന്‍കുട്ടികള്‍

ബേ​ഡ​ഡു​ക്ക: ഒ​രു വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ പ്ര​ജ​ന​ന​ത്തി​ലും വ​ള​ര്‍ച്ച​യി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​വു​മാ​യി ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ളി ഹൈ​ടെ​ക് ആ​ട് ഫാം. ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഹൈ​ടെ​ക് ആ​ട് ഫാ​മാ​യ ഇ​വി​ടെ പു​തു​താ​യി 30 മ​ല​ബാ​റി ആ​ട്ടി​ന്‍കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​ത്. ത​ദ്ദേ​ശീ​യ മ​ല​ബാ​റി ആ​ടു​ക​ളു​ടെ പ്ര​ജ​ന​ന​വും സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഫാം ​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്.

2025 ഒ​ക്ടോ​ബ​ര്‍ 30ന് 81 ​ആ​ടു​ക​ളു​മാ​യാ​ണ് ഫാം ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. 2026 ജ​നു​വ​രി ര​ണ്ടി​നാ​ണ് ഫാ​മി​ല്‍ ആ​ദ്യ​ത്തെ ആ​ട്ടി​ന്‍കു​ട്ടി പി​റ​ന്ന​ത്. ഇ​തി​ന് 'ക​ണ്മ​ണി' എ​ന്ന പേ​രും ന​ല്‍കി. തു​ട​ര്‍ന്ന് പ്ര​ജ​ന​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​യി. എ​ന്നാ​ല്‍, ആ​ട് വ​സ​ന്ത ബാ​ധ​യെ തു​ട​ര്‍ന്ന് 37 ആ​ടു​ക​ള്‍ ച​ത്തു​പോ​യ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ശാ​സ്ത്രീ​യ പ​രി​ച​ര​ണ​വും പ്ര​ജ​ന​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും തു​ട​ര്‍ന്ന​തോ​ടെ​യാ​ണ് ഫാം ​വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ര​ണ്ട് വ​ര്‍ഷ​ത്തി​നി​ടെ മൂ​ന്ന് പ്ര​സ​വം എ​ന്ന പ്ര​ജ​ന​ന​ക്ര​മം പാ​ലി​ച്ചാ​ണ് ഫാ​മി​ലെ ആ​ടു​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ശാ​സ്ത്രീ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കി​യ​തി​ലൂ​ടെ ആ​ടു​ക​ളു​ടെ പ്ര​ജ​ന​നം തു​ട​രാ​നും തു​ട​ര്‍ന്നു​ള്ള മ​ര​ണ​ങ്ങ​ള്‍ പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നും സാ​ധി​ച്ച​താ​യി ഫാം ​മു​ന്‍ സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​സ് രാ​ജു പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ കാ​ലാ​വ​സ്ഥ​യോ​ട് എ​ളു​പ്പ​ത്തി​ല്‍ പൊ​രു​ത്ത പ്പെ​ടു​ന്ന​തും മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ ത​ദ്ദേ​ശീ​യ മ​ല​ബാ​റി ആ​ടു​ക​ളു​ടെ പ്ര​ജ​ന​ന​വും സം​ര​ക്ഷ​ണ​വു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ര്‍ഡി​ന്റെ സാ​റ്റ​ലൈ​റ്റ് യൂ​നി​റ്റി​ല്‍നി​ന്നാ​ണ് മ​ല​ബാ​റി ആ​ടു​ക​ളെ ഫാ​മി​ലെ​ത്തി​ച്ച​ത്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 22.6 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ്​ ഫാം ​യാ​ഥാ​ര്‍ഥ്യ​മാ​യ​ത്. ആ​യി​രം ആ​ടു​ക​ളെ വ​ള​ര്‍ത്താ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 ആ​ടു​ക​ളെ പാ​ര്‍പ്പി​ക്കാ​നു​ള്ള ഹൈ​ടെ​ക് ബ്ലോ​ക്കാ​ണ് കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ന്റെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

മൂ​ന്ന​ര ഏ​ക്ക​റി​ലാ​ണ് തീ​റ്റ​പ്പു​ല്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. നാ​ല് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​രി​പാ​ല​ന ചു​മ​ത​ല നി​ര്‍വ​ഹി​ക്കു​ന്ന​ത്.

Tags:    
News Summary - Kallali Hi-Tech Goat Farm Turns One: 30 Goat Kids Born Recently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.