നീലേശ്വരം: പൂക്കളുടെ വസന്തം വിരിയിക്കുകയാണ് വിരമിച്ച സൈനികർ. അതിർത്തികളിൽ യന്ത്രത്തോക്കുമായി ജാഗരൂകരായി രാജ്യത്തിന് കാവലാളായി തോക്കുപിടിച്ച കൈകളിലാണ് പൂക്കൾ വിരിയിച്ചത്. കിനാനൂർ കരിന്തളം സൈനികകൂട്ടായ്മ പ്രവർത്തകർ തോളേനിയിലെ യുദ്ധസ്മാരക പരിസരത്താണ് ചെണ്ടുമല്ലി വിരിയിച്ചത്.
കഴിഞ്ഞ മെയിൽ ഉദ്ഘാടനം ചെയ്ത യുദ്ധസ്മാരകത്തിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്ന് സന്ദർശനത്തിന് എത്തുന്നവർക്ക് പൂക്കളുടെ വസന്തം കൂടിയായപ്പോൾ കാഴ്ചകൾ മനോഹരമായി. സൈനിക കൂട്ടായ്മ ജോ. സെക്രട്ടറി സി. സുധാകരന്റെ നേതൃത്വത്തിലായിരുന്നു പൂന്തോട്ടമൊരുക്കിയത്. പ്രസിഡന്റ് പി. വസന്തൻ തോളേനി, സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ പി.വി. ബിജു എന്നിവരാണ് സൈനികകൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.