കർണാടക പമ്പിൽനിന്ന് ഡീസലടിക്കുന്ന കേരള ആർ.ടി.സി ബസ്
കാസർകോട്: കർണാടകയിൽനിന്ന് ഡീസൽ നിറയ്ക്കുന്നതിൽ ലാഭം കണ്ടെത്തുകയാണ് കേരള ആർ.ടി.സി കാസർകോട് ഡിപ്പോയിലെ ബസുകൾ. കേരളത്തിൽ ഡീസൽക്ഷാമം രൂക്ഷമാവുകയും കൂടുതൽ നികുതിവർധന ബജറ്റിൽ ഏർപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് ലാഭം കണ്ടെത്താനുള്ള തന്ത്രങ്ങൾ കെ.എസ്.ആർ.ടി.സി ആലോചിച്ച് തീരുമാനമെടുത്തത്.
2023 ഫെബ്രുവരിയിൽ തുടങ്ങിയതാണ് ഇത്തരത്തിൽ കർണാടക പമ്പുകളിൽനിന്ന് ഡീസൽ നിറയ്ക്കുന്നത്. ഇതുവഴി കേരള ആർ.ടി.സിക്ക് പ്രതിദിന ലാഭം കാൽലക്ഷത്തോളം രൂപയാണ്. തുടക്കത്തിൽ ഡിപ്പോയിലെ 26 ബസുകളാണ് കർണാടക പമ്പുകളിൽനിന്ന് ഡീസലടിക്കാൻ ആരംഭിച്ചത്. കർണാടകയിലെ ഡീസൽവിലയിലെ കുറവ് കെ.എസ്.ആർ.ടി.സിക്ക് നേട്ടമുണ്ടാക്കിയതായി അധികൃതർതന്നെ പറയുന്നുമുണ്ട്.
കാസർകോട്-മംഗളൂരു സർവിസുകൾ നടത്താൻ ഒരു ദിവസം 2860 ലീറ്റർ ഡീസലാണ് വേണ്ടതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുമ്പോൾ ഇന്ധനച്ചെലവിൽ 24,000 രൂപയോളം ഓരോദിവസവും ലാഭിക്കാൻ കഴിയും. ഈ ലാഭപ്രതീക്ഷയിലാണ് ഇപ്പോഴും ഡീസലടി കർണാടകയിൽനിന്ന് തുടരുന്നതിന് കാരണവും. നിലവിൽ എട്ടുരൂപയുടെ വ്യത്യാസം ഡീസൽവിലയിൽ കേരളവും കർണാടകവും തമ്മിലുള്ളതായി പറയുന്നു.അതിനിടെ, കാസർകോട് ഡിപ്പോയിൽനിന്ന് കൊല്ലൂർ, സുള്ളിയ, പുത്തൂർ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകൾ കൂടി കർണാടകയിൽനിന്ന് ഡീസൽ അടിക്കുകയാണെങ്കിൽ ദിവസേന അരലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.