ബജറ്റ്​: കാസർകോട്​ ജില്ലയെ പരിഗണിച്ചില്ലെന്ന്​ ആക്ഷേപം

കാസർകോട്​: കോവിഡ്​ പ്രതിരോധത്തിനും മുന്നൊരുക്കത്തിനും​ ഉൗന്നൽ നൽകിയ ബജറ്റായിട്ടും കാസർകോട്​ ജില്ലയെ പരിഗണിച്ചില്ലെന്ന്​ ആക്ഷേപം. എല്ലാ ജില്ലകൾക്കും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുന്ന സമ്പൂർണ ബജറ്റല്ലെങ്കിലും കാസർകോടി​െൻറ സവിശേഷ സാഹചര്യം പരിഗണിക്കുമെന്ന്​ പലരും കരുതി.

ഒന്നുമുണ്ടായില്ലെന്ന്​ മാത്രമല്ല, പൊതുവായി പ്രഖ്യാപിച്ച പദ്ധതികളിൽ ചിലത്​ ജില്ലക്ക്​ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്​. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാർഡുകൾ നിർമിക്കുമെന്നാണ്​ ബജറ്റ്​ പ്രഖ്യാപനം. പ്രാരംഭ ഘട്ടമായി 25 കോടി രൂപ വകയിരുത്തുകയും ചെയ്​തു.

ജില്ലയിലെ മെഡിക്കൽ കോളജ്​ പൂർത്തിയാവാത്തതിനാൽ പീഡിയാട്രിക്​ ​െഎ.സി.യു ലഭിക്കാൻ സാധ്യത കുറവാണ്​. കോവിഡ്​ മൂന്നാംതരംഗത്തിൽ കുട്ടികളിലെ രോഗബാധ കണക്കിലെടുത്താണ്​ ഇൗ മുന്നൊരുക്കം. തറക്കല്ലിടൽ കഴിഞ്ഞ്​ എട്ടാംവർഷത്തിലെത്തിയിട്ടും അക്കാദമിക്​ ബ്ലോക്ക്​​ മാത്രം പൂർത്തിയാക്കിയ കാസർകോട്​ മെഡിക്കൽ കോളജിൽ ഇത്തരമൊരു ​െഎ.സി.യു ഒരുക്കാനുള്ള സാധ്യത ഇപ്പോഴില്ല.

അക്കാദമിക്​ ബ്ലോക്ക്​​ കോവിഡ്​ ആശ​ുപത്രിയാക്കിയപോലെ അടിയന്തര സാഹചര്യമുണ്ടായാൽ പീഡിയാട്രിക്​ ​െഎ.സി.യു ഒരുക്കിയേക്കാമെന്ന്​ മുതിർന്ന ഡോക്​ടർ പറഞ്ഞു.

കോവിഡ്​ മൂന്നാംതരംഗം മുൻനിർത്തി ജില്ലയിലെ മെഡിക്കൽ കോളജ്​ പൂർത്തീകരിക്കുന്നതിനുള്ള നടപടിയും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. സംസ്​ഥാനത്തെ മറ്റ്​ ജില്ലകളെ അപേക്ഷിച്ച്​ ഏറ്റവും പരിമിതമായ സൗകര്യങ്ങളുള്ള ജില്ലയെന്ന നിലക്ക്​ പരാമർശമെങ്കിലും നടത്താമായിരുന്നുവെന്നാണ്​ ആരോഗ്യരംഗത്തുള്ളവർ പറയുന്നത്​.

സ്വകാര്യ ബസ് മേഖലയെ പരിഗണിച്ചില്ല

കാസർകോട്​: ബജറ്റില്‍ സ്വകാര്യ ബസ് മേഖലയെ പരിഗണിക്കാത്തതില്‍ കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റഴ്​സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് ബജറ്റില്‍ അനുവദിച്ചതിനെ സംഘടന സ്വാഗതം ചെയ്തു.

സര്‍ക്കാറിന് പരിമിതിയുണ്ടെങ്കിലും കേരളത്തി​െൻറ പൊതുഗതാഗതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന ഒരു കാര്യവും ബജറ്റില്‍ ഇല്ല. ഇന്ധന വില വര്‍ധന മൂലവും കോവിഡ് ലോക് ഡൗണുകളാലും ദുരിതത്തിലായ സ്വകാര്യ ബസുടമകള്‍ക്ക് സര്‍ക്കാറി​െൻറ ധനസഹായം ലഭിച്ചാല്‍ മാത്രമേ സി.എന്‍.ജിയിലേക്ക് മാറാന്‍ സാധിക്കുകയുള്ളൂവെന്നും കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റഴ്​സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി വ്യക്​തമാക്കി.

ജനങ്ങൾക്ക് ആശ്വാസം

കാസർകോട്: കോവിഡി​െൻറ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് കുടുതൽ തുക നീക്കിവെച്ചും പുതിയ നികുതി നിർദേശങ്ങളില്ലാതെയും, തൊഴിൽ നഷ്​ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് കൂടുതൽ തുക നീക്കിവെച്ചും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്​താവനയിൽ പറഞ്ഞു.

എൻഡോസൾഫാൻ ഇരകളെ മറന്നു–നെല്ലിക്കുന്ന്​ എം.എൽ.എ

കാസർകോട്​: കോവിഡ്​ പ്രതിരോധ കാര്യങ്ങൾക്ക്​ മുൻതൂക്കം നൽകിയതുപോലെ പ്രാധാന്യമുള്ളതാണ്​ ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ കാര്യം.

ഇൗ വിഷയത്തിൽ ഒന്നും പരാമർശിക്കാത്ത ബജറ്റാണിത്​. ഇരകൾക്ക്​ സുപ്രീം കോടതി നിർദേശിച്ച നഷ്​ടപരിഹാര തുകയുടെ കാര്യവും ബജറ്റിലില്ല. സാധാരണ ബജറ്റ്​ പോലെ മറ്റ്​ ജില്ലകൾക്ക്​ പദ്ധതികൾ കൊടുക്കുകയും കാസർകോടിന്​ മാത്രം ഒന്നും നൽകാതിരിക്കുകയും ചെയ്യാത്ത സ്​ഥിതി ഇത്തവണ ഉണ്ടായില്ല. സംസ്​ഥാനത്ത്​ മൊത്തത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ ജില്ലക്കും കിട്ടുമല്ലോ എന്നതിലാണ്​ ആശ്വാസം. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് വര്‍ഷം 559 കോടി പ്രഖ്യാപിച്ചിട്ടുണ്ട്​.

കമ്യൂണിറ്റി ഹെൽത്ത്​ സെൻറർ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ ജില്ലക്കും ലഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

തൊഴിൽമേഖലയെ തൊടാത്ത ബജറ്റ് –എ.കെ.എം. അഷ്റഫ് എം.എൽ.എ

കുമ്പള: കോവിഡ് വ്യാപനത്തെത്തുടർന്ന് തകർന്നു തരിപ്പണമായ തൊഴിൽ മേഖലയെ പുനരുദ്ധരിക്കാനോ, തൊഴിൽ നഷ്​ടപ്പെട്ട തൊഴിലാളികൾക്കോ പുതിയ തൊഴിൽ മേഖലകൾക്കോ ഒരു വക നീക്കിയിരിപ്പുമില്ലാത്ത ബജറ്റാണിതെന്ന്​ എ.കെ.എം. അഷ്റഫ് എം.എൽ.എ. ജില്ല തിരിച്ച് ഫണ്ട് നൽകുന്ന ബജറ്റ് ആയിരുന്നില്ല.

എങ്കിലും കോവിഡ് കാലത്ത് അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് ഇരുപതോളം മനുഷ്യജീവനുകൾ പൊലിഞ്ഞ ജില്ല എന്ന നിലക്ക് കാസർകോടി​െൻറ ആരോഗ്യമേഖലയിൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന ജില്ല അർഹിച്ചിരുന്നുവെന്നും ദൗർഭാഗ്യവശാൽ സർക്കാറി​െൻറ ഭാഗത്തുനിന്ന് ഒരു പരാമർശം പോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സ്വാഗതാർഹം–ഇ. ചന്ദ്രശേഖരൻ എം.എൽ.എ

കാഞ്ഞങ്ങാട്: 2020-21ലെ ബജറ്റ് കഴിഞ്ഞ ജനുവരിയിൽ തന്നെ പാസാക്കിയതാണ്.

ആ ബജറ്റിലെ നിർദേശങ്ങളെല്ലാം അംഗീകരിച്ചു കൊണ്ട് കോവിഡി‍െൻറ പ്രത്യേക സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിനായി അടിയന്തര മേഖലയിൽ ശ്രദ്ധ ചെലുത്തി തയാറാക്കിയ ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലൻ നിയമസഭയിൽ അവതരിപ്പിച്ചത്. ആരോഗ്യ മേഖലക്ക് ബജറ്റിൽ അടിയന്തര പ്രാധാന്യം നൽകിയിരിക്കുന്നു. കടൽ ക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന തീരദേശ ജനങ്ങൾക്ക് പ്രത്യേക പദ്ധതികളും ബജറ്റിലുണ്ട്.

സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രി കളിലും 10 ഐ.സി.യു കിടക്കകൾ അനുവദിക്കുന്നതിനും ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുന്നതിനും ബജറ്റിൽ പ്രത്യേകം പരിഗണന നൽകിയിട്ടുണ്ട്.

കോവിഡ് കാലത്തെ സാഹചര്യം പരിഗണിച്ചുകൊണ്ടുള്ള ബജറ്റ് സ്വാഗതാർഹമാണെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അധിക ബാധ്യത ഏറ്റെടുക്കുമ്പോഴും പുതിയ നികുതി നിർദേശങ്ങളൊന്നുമില്ലെന്നതും എടുത്തു പറയേണ്ടതാണ്.

Tags:    
News Summary - kerala budget 2021; Allegation that Kasargod district was not considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT