കെൽ അനുബന്ധ കമ്പനിയോ? തീരുമാനം മന്ത്രിക്ക്​ വിട്ടു

കാസർകോട്​: കേരള ഇലക്​ട്രിക്കൽ ആൻഡ്​ അലെയ്​ഡ്​ എൻജിനീയറിങ്​ കമ്പനി ലിമിറ്റഡി​െൻറ​ (കെൽ) അനുബന്ധ സ്​ഥാപനമാക്കി കാസർകോ​ട്ടേത്​ മാറ്റാനുള്ള വിവാദ തീരുമാനത്തെ തൊഴിലാളികൾ ശക്​തമായി എതിർത്തതോടെ വിഷയം വ്യവസായ മന്ത്രി പി. രാജീവി​െൻറ പരിഗണനക്ക്​ വിട്ടു.

രണ്ട്​ വർഷത്തോളമായി ജോലിയും കൂലിയുമില്ലാതെ സഹിച്ചതിനുശേഷം കമ്പനി തുറക്കു​േമ്പാൾ അത്​ പഴയ കെൽ ആവില്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന്​ വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. ഹനീഷിനെ തൊഴിലാളി നേതാക്കൾ അറിയിച്ചു. ഇതോടെയാണ്​ ഇക്കാര്യത്തിൽ അന്തിമ തീർപ്പുണ്ടാക്കാൻ മന്ത്രിയുടെ പരിഗണനക്ക്​ വിട്ടത്​. കമ്പനി തുറക്കുന്നതി​െൻറ മറവിൽ കെൽ അനുബന്ധ കമ്പനിയാക്കാനുള്ള നീക്കം സെപ്​റ്റംബർ 20ന്​ 'മാധ്യമം' റിപ്പോർട്ട്​ ചെയ്​തിരുന്നു. പൊതുമേഖല സ്​ഥാപനമായ കെല്ലി​െൻറ 51ശതമാനം ഓഹരികൾ വാങ്ങി 2011 മാർച്ച്​ 28നാണ്​ ഭെൽ-ഇ.എം.എൽ എന്ന കമ്പനി നിലവിൽവന്നത്​.

കേന്ദ്ര കമ്പനിയായ ഭെൽ ഏറ്റെടുക്കുന്നതോടെ കൂടുതൽ മെച്ചപ്പെടുമെന്ന വാഗ്​ദാനത്തിലായിരുന്നു ഏറ്റെടുക്കൽ. ആ 51 ശതമാനം ഓഹരി തിരിച്ചുവാങ്ങിയതോടെ പഴയ കെൽ പുനഃസ്​ഥാപിക്കണമെന്ന്​ തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. കെൽ അനുബന്ധ കമ്പനിയായിരിക്കും കാസർകോ​ട്ടേത്​ എന്ന്​​ വ്യവസായ മന്ത്രി തന്നെ നേ​രത്തേ സൂചന നൽകിയിരുന്നു. സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിന്​ 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നത്​.



Tags:    
News Summary - Kel Affiliate? The decision is left to the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.