കീ​ഴൂ​രി​ൽ കെ- ​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യാ​നെ​ത്തി​യ നാ​ട്ടു​കാ​ർ

കെ -റെയിൽ ഉദ്യോഗസ്ഥരെ തടഞ്ഞു; സർവേ കല്ലുകൾ പിഴുതെറിഞ്ഞു

കാസർകോട്​: സിൽവർ ലൈൻ പദ്ധതിക്കായി സർവേ കല്ലുകൾ നാട്ടാനെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ നാട്ടിയ സർവേകല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. കാസർകോട്​ കീഴൂരിലാണ്​ കെ- റെയിൽ വിരുദ്ധ സമിതി പ്രവർത്തകരുടെ പ്രതിഷേധം. ചൊവ്വാഴ്ച 12ഓടെയാണ്​ ​ഉദ്യോഗസ്​ഥർ കല്ലുനാട്ടാൻ പ്രദേശത്ത്​ എത്തിയത്​.
വിവരമറിഞ്ഞ്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഗീത കൃഷ്ണൻ, ചെമ്മനാട്​ ഗ്രാമപഞ്ചായത്ത്​ വാർഡ്​ അംഗങ്ങളായ അഹമ്മദ്​ കല്ലട്ര, ധന്യ ദാസ്​, ബി.ജെ.പി ജില്ല വൈസ്​ പ്രസിഡന്‍റ്​ കെ. ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായെത്തി. ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേകല്ല്​ പിഴുതെറിഞ്ഞ സമരക്കാർ പുതിയത്​ സ്ഥാപിക്കുന്നത്​ ചെറുത്തുനിന്നു. മേൽപ്പറമ്പ്​ സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സ്ഥലത്തെത്തിയെങ്കിലും സംഘർഷാവസ്ഥക്കൊടുവിൽ ഉദ്യോഗസ്​ഥർ തിരിച്ചുപോയി. k rail കീഴൂരിൽ കെ- റെയിൽ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാർ.
Tags:    
News Summary - K-Rail officials were blocked and survey stones were torn down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.