ഇന്ത്യൻ സീനിയർ വനിത ഫുട്ബാൾ താരം പി. മാളവിക മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു.
നീലേശ്വരം: ഇന്ത്യൻ സീനിയർ വനിത ഫുട്ബാൾ താരം മടിക്കൈ ബങ്കളത്തെ പി. മാളവിക പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനമായി സമർപ്പിച്ചു. ഒന്ന് ഫുട്ബാൾ പരിശീലിക്കാൻ അനുയോജ്യമായ മൈതാനം. രണ്ടാമത് തനിക്ക് ജോലി.
താൻ ഉൾപ്പെടെ ദേശീയ-സംസ്ഥാന താരങ്ങൾ പരിശീലനം നേടിയ കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൈതാനം ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. രണ്ടു കാര്യങ്ങളിലും അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മാളവികയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് മാളവിക സന്ദർശിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, മുൻ എം.പി. പി. കരുണാകരൻ, മാളവികയുടെ മാതാവ് മിനി എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.