കാസർകോട്: തട്ടുകടകളില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭയും രാത്രികാല ശുചിത്വ പരിശോധന നടത്തി. കഴിഞ്ഞ രാത്രിയിലാണ് 11 അംഗ ഉദ്യോഗസ്ഥരുടെ സംഘം നഗരസഭയിലെ തട്ടുകടകളിൽ ശുചിത്വ പരിശോധന നടത്തിയത്. പരിശോധിച്ച 12 കടകളില്‍ ഏഴെണ്ണത്തിനും ശുചിത്വ നിലവാരമുയര്‍ത്താന്‍ വേണ്ട നോട്ടീസ് നല്കി. പുകയില നിയന്ത്രണ നിയമം ലംഘിച്ച നാലു കടകളില്‍ പിഴ ചുമത്തി.
നഗരത്തിലെ തട്ടുകടകളെക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാംദാസ് അറിയിച്ചു. ജില്ലയിലെ പലഭാഗത്തുനിന്നും ഇടക്കിടെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനക്ക് തുടക്കമായത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനക്ക് ടെക്നിക്കല്‍ അസി. ആര്. ബിമല്‍ഭൂഷന്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ബി. ആദിത്യന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എ. ഷാജു, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി. സജീവന്, കെ. മധു, ജെ.എച്ച്.ഐമാരായ കെ.ജി. രാധാകൃഷ്ണന്, ആശ മേരി, ജി. ജിബി. സുനില്‍ കുമാര്‍, ജനാർദനന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.