പിടികൂടിയ സ്വർണവും പണവുമായി ഉദ്യോഗസ്ഥർ
കാസർകോട്: മഞ്ചേശ്വരത്ത് വൻ സ്വർണവേട്ട. എക്സൈസ് ചെക്ക്പോസ്റ്റില്‍ മംഗളൂരുവിൽനിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന കർണാടക ആര്.ടി.സി ബസില്‍നിന്നാണ് രേഖകളിലാതെ കടത്തുകയായിരുന്ന 96 പവനോളം (762 ഗ്രാം) സ്വർണാഭരണങ്ങൾ എക്സൈസ് പിടികൂടിയത്. സ്വർണം കടത്തിയ മഹാരാഷ്ട്ര സ്വദേശി മുജാസർ ഹുസൈനിനെയും എക്സൈസ് പിടികൂടിയിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജിൽ കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ്, പ്രിവന്റിവ് ഓഫിസർ മൊയ്തീൻ സാദിഖ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ സി. വിജയൻ, സിവില്‍ എക്സൈസ് ഓഫിസർ ടി. രാഹുൽ, കെമു യൂനിറ്റിലെ പ്രിവന്റിവ് ഓഫിസർ മഞ്ജുനാഥ ആൾവ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ ഫിലിപ്, അബ്ദുൽ അസീസ് എന്നിവരാണ് പിടികൂടിയ സംഘത്തിലുണ്ടാണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.